Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ആണവ പരീക്ഷണം ആഘോഷിച്ച് കിമ്മും ഭാര്യയും; ശാസ്ത്രജ്ഞർ‌ക്കും സൈനിക തലവൻമാർക്കും ഭീമൻ വിരുന്ന്

North-Korean-leader-Kim-Jong-Un1 ശാസ്ത്രജ്ഞർക്കും സൈനിക മേധാവികൾക്കും ഒരുക്കിയ വിരുന്നിൽ കിം ജോൻ ഉന്നും ഭാര്യയും . ചിത്രങ്ങൾ– എഎഫ്പി

പോങ്യാങ്∙ ഉത്തരകൊറിയൻ ചരിത്രത്തിലെ ആറാമത്തേതും ഏറ്റവും വലുതുമായ ആണവപരീക്ഷണത്തിന്റെ സന്തോഷം ഉന്നത സൈനികർക്കും ശാസ്ത്രജ്‍ഞർക്കുമൊപ്പം പങ്കുവെച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിംജോൻ ഉൻ. ആണവപരീക്ഷണത്തിനായി അണിയറയിൽ പ്രർത്തിച്ച സൈനിക തലവൻമാർക്കും ശാസ്ത്രജ്‍ഞൻമാർക്കും ഗംഭീരവിരുന്നൊരുക്കിയാണ് ആണവപരീഷണത്തിന്റെ സന്തോഷം കിം പങ്കുവെച്ചത്. കിം ജോൻ ഉന്നിന്റെ ഭാര്യ റി സോൾ യുവും വിരുന്നിൽ പങ്കെടുത്തു. ഏകദേശം ഒരു വർഷത്തോളമായി എവിടെയാണെന്ന് ഒരു വിവരവുമില്ലായിരുന്ന കിമ്മിന്റെ ഭാര്യ അടുത്ത കാലത്ത് പങ്കെടുത്ത ഒരേ ഒരു പരിപാടിയും ഇതാണ്. കിമ്മിന്റെ ഭാര്യ ഗർഭിണിയാണെന്ന് വരെ നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

party കിം ജോൻ ഉൻ ഒരുക്കിയ ഭീമൻ വരുന്ന്. ചിത്രം–എഎഫ്പി

ഉത്തരകൊറിയയിലെ പിപ്പിള്‍സ് തിയേറ്ററിൽ വിരുന്നിന്റെ ഭാഗമായ വിവിധ കലാപരിപാടികളും നടന്നു. ആഘോഷങ്ങളൽ ശാസ്ത്രജ്ഞൻമാരെ കിം വാനോളം പുകഴ്ത്തി. ന്യൂക്ലിയർ വെപ്പൺസ് ഇൻസ്റ്റിറ്റ്യൂട്ട് തലവൻ റി ഹോങ് സോപ്പ്, വർക്കേഴ്സ് പാർട്ടി ‍ഡെപ്യൂട്ടി ഡയറക്ടർ ഹോങ് സുങ് മു എന്നിവരുടെ കൈകൾ ചേർത്ത് പിടിച്ച് ചിരിച്ചുകൊണ്ട് നിൽ‌ക്കുന്ന കിമ്മിന്റെ ചിത്രവും ഉത്തരകൊറിയൻ വാർത്താ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങളിൽ ഇരുവരും പ്രധാന പങ്കാണ് വഹിക്കുന്നത്. പ്യോങ് യാങ്ങിലെ കുംസുസാൻ കൊട്ടാരത്തിന് മുന്നിൽ നിന്ന് ശാസ്ത്രജ്ഞർക്കൊപ്പം പ്രത്യേക ഫോട്ടോ സെഷനും ആഘോഷങ്ങളുടെ ഭാഗമായി നടത്തി.

എന്നാൽ എന്നാണ് ആഘോഷങ്ങൾ നടന്നതെന്ന വിവരം ഉത്തരകൊറിയൻ വാർത്ത ഏജൻസി പുറത്തുവിട്ടിട്ടില്ല വിരുന്ന് നടന്നത് ശനിയാഴ്ചയാണെന്നും അഭ്യൂഹമുണ്ട്. ഉത്തരകൊറിയൻ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ സംഭവമായാണ് ആണവ പരീക്ഷണത്തെ കിം യോഗത്തിൽ വിലയിരുത്തിയത്. ലോകത്തെ വലിയ ആണവശക്തിയായി മാറാന്‍ കൂടുതൽ‌ പരിശ്രമിക്കാനും കിം ശാസ്ത്രജ്ഞരോട് നിര്‍ദേശിച്ചു. 

North Korean leader Kim Jong-Un ന്യൂക്ലിയർ വെപ്പൺസ് ഇൻസ്റ്റിറ്റ്യൂട്ട് തലവൻ റി ഹോങ് സോപ്പ്, വർക്കേഴ്സ് പാർട്ടി ‍ഡെപ്യൂട്ടി ഡയറക്ടർ ഹോങ് സുങ് മു എന്നിവർക്കൊപ്പം കിം. ചിത്രം– എഎഫ്പി

അതേ സമയം ഉത്തരകൊറിയക്കെതിരെ പുതിയ നിയന്ത്രണങ്ങളേർപ്പെടുത്താന്‍ യുഎൻ രക്ഷാസമിതിയോഗം ഉടൻചേരും. എണ്ണ നിയന്ത്രണമുൾ‌പ്പെടെ ഏർപ്പെടുത്തി ഉത്തരകൊറിയയ്ക്ക് കൂടുതൽ സമ്മർദ്ദമേർപ്പെടുത്തണമെന്ന് യുഎസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ചൈനയും റഷ്യയും വീറ്റോ ചെയ്താല്‍ ഉത്തരകൊറിയയെ മെരുക്കാൻ അമേരിക്കയ്ക്ക് മറ്റു മാര്‍ഗ്ഗങ്ങൾ നോക്കേണ്ടിവരും. കിമ്മിന്റെ സ്വത്തുക്കൾ മരവിപ്പിക്കണമെന്നും ഉത്തരകൊറിയക്കാർ മറ്റു രാജ്യങ്ങളിൽ ജോലി ചെയ്യുന്നതിന് നിയന്ത്രണങ്ങളേർപ്പെടുത്തണമെന്നും യുഎസ് രക്ഷാസമിതിയിൽ ആവശ്യപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.