Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പെട്രോൾ, ഡീസൽ‌ കാറുകൾ നിരോധിക്കാൻ ചൈന; വൈദ്യുതി കാറുകൾക്ക് പ്രോത്സാഹനം

electric-car

ബീജിംഗ്∙ പെട്രോൾ, ഡീസൽ കാറുകളുടെ നിർമാണവും വിൽപ്പനയും നിർത്താൻ പദ്ധതിയുമായി ചൈന. മലിനീകരണത്തിനെതിരെ പോരാടാൻ ഇത്തരം കാറുകളും വാനുകളും നിരോധിക്കാനാണ് ലോകത്തിലെ ഏറ്റവും വലിയ കാർ വിപണിയായ ചൈന ലക്ഷ്യമിടുന്നത്. ഇതിനായുള്ള ഗവേഷണങ്ങൾ സർക്കാർ തുടങ്ങിയെന്ന് രാജ്യത്തെ വ്യവസായ വകുപ്പ് ഉപമന്ത്രി ഷിൻ ഗോപിൻ പറഞ്ഞു. എന്നാൽ എന്നുമുതൽ നിരോധനം നടപ്പിലാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. 

കഴിഞ്ഞ വർഷം മാത്രം 28 മില്യൺ കാറുകളാണ് ചൈന നിർമിച്ചത്. യുകെ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും പെട്രോൾ, ഡീസൽ കാറുകൾ 2040 ഓടെ നിർത്തലാക്കാൻ പദ്ധതിയിടുന്നുണ്ട്. ചൈനീസ് ഉടമസ്തയിലുള്ള കാർ കമ്പനി വോള്‍വോ 2019 മുതലിറങ്ങുന്ന കാർ മോഡലുകൾക്ക് വൈദ്യുതി മോട്ടോറുകളായിരിക്കും ഉണ്ടായിരിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്. 2025 ആകുമ്പോഴെക്കും ഒരു മില്യൺ വൈദ്യതി കാറുകൾ വിൽക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്. കാർ നിർമാതാക്കളായ റെനോൾ‌ട്ട് നിസാൻ, ഫോർഡ് എന്നീ കമ്പനികളും ചൈനയിൽ വൈദ്യുതി കാറുകൾ നിർമിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചൈനീസ് മാർക്കറ്റിൽ സർക്കാർ കൊണ്ടുവരാനൊരുങ്ങുന്ന നിയമനിർമാണത്തിന് മുന്നോടിയായാണ് കമ്പനികളുടെ നീക്കം. നിരോധനത്തിലൂടെ എണ്ണ ഉപഭോഗം വന്‍തോതിൽ കുറക്കാമെന്നും ചൈന കണക്കുകൂട്ടുന്നു. നിലവില്‍ ലോകത്ത് ഏറ്റവുമധികം എണ്ണ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനമാണ് ചൈനയ്ക്കുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.