Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കിമ്മിനെ ഒതുക്കാൻ പുതിയ തന്ത്രവുമായി യുഎസ്; എണ്ണ ഉപരോധവും സ്വത്ത് മരവിപ്പിക്കലും പരിഗണനയില്‍

Kim Jong-Un

സിയോൾ∙ അടിക്കടി ആയുധ പരീക്ഷണങ്ങള്‍ തുടരുന്ന ഉത്തരകൊറിയക്കെതിരെ പുതിയ തന്ത്രവുമായി അമേരിക്ക. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോൻ ഉന്നിന്റെ സ്വത്തുക്കൾ മരവിപ്പിക്കാനും ഉത്തരകൊറിയയുടെ മേൽ‌ എണ്ണ ഉപരോധം ഏർപ്പെടുത്താനുമാണ് അമേരിക്കയുടെ നീക്കം. ഇതിനായി  ഐക്യരാഷ്ട്രസഭയിൽ‌ സമ്മർ‌ദ്ദം ചെലുത്താൻ‌ യുഎസ് തീരുമാനിച്ചിട്ടുണ്ട്. ഉത്തര കൊറിയയുടെ ആറാം ആണവ പരീക്ഷണത്തിന് പിന്നാലെ ഇതിനായുള്ള കരട് രക്ഷാസമിതി അംഗങ്ങള്‍ക്ക് വിതരണം ചെയ്തെന്നാണ് അറിയുന്നത്. അമേരിക്കയുടെ നീക്കങ്ങളെ ചൈനയും റഷ്യയും എതിർക്കും. 

കിം ജോൻ ഉന്നിനും ഉന്ന ഉദ്യോഗസ്ഥർക്കും യാത്രാ വിലക്ക് ഏർപ്പെടുത്തുക, ഉത്തരകൊറിയക്കാര്‍ മറ്റു രാജ്യങ്ങളിൽ ജോലി ചെയ്യുന്നത് വിലക്കുക, ഉത്തരകൊറിയയുടെ ടെക്സ്റ്റൈൽ കയറ്റുമതി നിർത്തലാക്കുക എന്നിവയും അമേരിക്കയുടെ ആവശ്യങ്ങളാണ്. എന്നാൽ കൊറിയയിലേക്ക് ഏറ്റവുമധികം എണ്ണ കയറ്റുമതി ചെയ്യുന്ന റഷ്യയും ചൈനയും രക്ഷാസമിതിയിൽ തന്നെ അമേരിക്കൻ നീക്കം വീറ്റോ ചെയ്തേക്കും.  പ്രശ്നങ്ങൾ അവസാനിപ്പിക്കാന്‍ ഉപരോധത്തിനപ്പുറം മറ്റ് മാർഗ്ഗങ്ങള്‍ സ്വീകരിക്കാനാണ് ഇവരുടെ നിർദേശം. 

united-nations-logo-image-1

അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന ആയുധാഭ്യാസങ്ങളും ദക്ഷിണ കൊറിയയിൽ നിർമിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനമായ താഡും നിർത്തലാക്കിയാൽ ഉത്തരകൊറിയയുടെ കോപം തീരുമെന്നാണ് മറ്റൊരു പോംവഴി. എന്നാൽ ഇത്തരം നീക്കങ്ങൾ അംഗീകരിക്കാൻ തയ്യാറല്ലെന്ന് അമേരിക്കയും അറിയിച്ചിട്ടുണ്ട്. അതേ സമയം മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതായി ദക്ഷിണ കൊറിയൻ സൈന്യം ഇന്നു രാവിലെ പ്രഖ്യാപിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.