Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മഹാത്മാ കൾച്ചറൽ സെന്റർ ലൈബീരിയ ഒാണക്കൂട്ടം ആഘോഷിച്ചു

onam154

മോൺറോവിയ ∙ മഹാത്മാ കൾച്ചറൽ സെന്റർ ലൈബീരിയയുടെ ആഭിമുഖ്യത്തിൽ അവയർ ഇന്റർനാഷണൽ സ്കൂളിൽ വച്ച് ഓണക്കൂട്ടം 2017 ആഘോഷിച്ചു. സെപ്റ്റംബർ മൂന്നിന് രാവിലെ 11മണിക്ക്‌ നടന്ന സാംസ്‌കാരിക ഘോഷയാത്രക്ക് ശേഷം കമ്മിറ്റി അംഗങ്ങളും ഓണാഘോഷ കമ്മിറ്റി അംഗങ്ങളും ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഓണസദ്യയ്ക്ക് ശേഷം കലാ പരിപാടികൾ നടന്നു.  

onam147

സംഘടനയുടെ പ്രസിഡന്റ് ബി.ഹരികുമാർ, ജനറൽ കൺവീനർ ഗോപിനാഥൻ പിള്ള, സെക്രട്ടറി രഞ്ജിത്ത് സുബ്രഹ്മണ്യൻ ട്രഷറർ ലിജു പാറേക്കാട്ടിൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോർജ് പീറ്റർ, മുൻ പ്രസിഡന്റ് ജിജോ ജിയോ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. എംസിസി വെബ്സൈറ്റിന്റെ www.mccliberia.com ഉദ്ഘാടനം, മുഖ്യാതിഥി ആയ ഇന്ത്യൻ കോൺസൽ ജനറൽ ഉപജിത് സിംഗ്സച്‌ദേവ നിർവഹിച്ചു. 

onam78

സംഘടന പത്താമത് വർഷത്തിലേക്കു കടക്കുന്ന 2018 ൽ പ്രസിദ്ധീകരിക്കുന്ന ‘ദശകം’ സോവനീറിന്റെ കവർ പേജിന്റെ പ്രകാശനം സ്ഥാപക പ്രസിഡണ്ട്‌ ഗോപിനാഥൻ പിള്ളയും ഇപ്പോഴത്തെ പ്രസിഡന്റ് ബി. ഹരികുമാറും ചേർന്ന് നിർവഹിച്ചു. നൃത്ത മത്സരത്തിനു ശേഷം നടന്ന ലക്കി ഡ്രായോട് കൂടി പരിപാടികൾ സമാപിച്ചു.

onam1145
onam44
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.