Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ട്രെയിനിൽ അനബെൽ ;പരാതിയുമായി തായ്‍‍വാൻ കമ്പനി

anabelle

തായ്പെയ്∙ പ്രേത സിനിമ അനബെല്ലിലെ പാവ നിയമക്കുരുക്കിൽ‌. തായ്‍വാനിലെ സ്വകാര്യ ട്രെയിന്‍ കമ്പനിയായ ഹൈസ്‍പീഡ് റെയിലാണ് അനബെല്ലിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ ട്രെയിനുകളില്‍ അനബെൽ പാവകൾ യാത്ര ചെയ്യുന്നതായുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെ തുടർന്നാണ് കമ്പനി സിനിമാ നിർമാതാക്കളായ വാർണർ‌ ബ്രോസിനെതിരെ പരാതി ഉയർത്തുന്നത്.

2014ലെ അനബെൽ സിനിമയുടെ തുടർച്ചയായാണ് അനബെൽ:ക്രിയേഷൻ എന്ന പേരിൽ സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. സിനിമ ഇതിനകം തന്നെ വൻഹിറ്റായി മാറിയിരിക്കുകയാണ്. പിന്നാലെ തായ്‍വാനിലെ ഹൈസ്‍പീസ് റെയിൽ ട്രെയിനുകളിൽ പാവയെ വച്ചുള്ള ചിത്രങ്ങൾ വൈറലാവുകയായിരുന്നു. ഈ ചിത്രങ്ങൾ വാർണര്‍ ബ്രോസിന്റെ ഫെയ്സ്ബുക്ക് പേജിലും ഷെയർ ചെയ്തു. കമ്പനിയുടെ സമ്മതമില്ലാതെ ഫോട്ടോയെടുത്തത് നിയമലംഘനമാണെന്നാണ് ട്രെയിൻ അധികൃതരുടെ നിലപാട്. ട്രെയിനിൽ വച്ചുള്ള ദൃശ്യങ്ങൾ പകർത്തുന്നതിന് നേരത്തെ റെയില്‍വെയുടെ അനുമതിയും വേണം. ഇതൊന്നുമില്ലാതെയാണ് അനബെൽ പാവയുടെ ചിത്രങ്ങൾ ട്രെയിനിലെന്ന രീതിയിൽ പ്രചരിച്ചതെന്ന് ഹൈ സ്പീഡ് റെയിൽ അധികൃതർ പറയുന്നു. 

സംഭവം വിവാദമായതിനെ തുടർന്ന് വാർണർ ബ്രോസ് ഫെയ്സ്ബുക്ക് പേജിൽ നിന്ന് ചിത്രങ്ങള്‍ നീക്കം ചെയ്തു. മറ്റൊരാളിൽ നിന്ന് ലഭിച്ച ചിത്രങ്ങള്‍ മാത്രമാണ് തങ്ങൾ പോസ്റ്റ് ചെയ്തതെന്നാണ് വാർണർ ബ്രോസിന്റെ നിലപാട്. വാർണർ ബ്രോസിന് അനുകൂലമായും മറിച്ചും നിരവധി പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ട്രെയിൻ കമ്പനി സിനിമാ നിർമാതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് അറിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.