Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഉത്തര കൊറിയൻ ഭീഷണി; മിസൈല്‍ ഉടമ്പടികൾ പരിഷ്കരിക്കാനൊരുങ്ങി യുഎസ്

Moon Jae-in, Donald Trump

സിയോൾ∙ ദക്ഷിണ കൊറിയയുമായുള്ള മിസൈൽ ഉടമ്പടികൾ പരിഷ്കരിക്കാൻ അമേരിക്ക ഒരുങ്ങുന്നു. ഉത്തര കൊറിയയുടെ പ്രകോപനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ദക്ഷിണ കൊറിയയെ കൂടുതൽ ശക്തമാക്കാൻ ഇരു രാജ്യങ്ങളും ആയുധ കരാറുകള്‍ പരിഷ്കരിക്കുന്നത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂൺ ജെ ഇന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇത് സംബന്ധിച്ച് ഉടൻ ചർച്ച നടത്തുമെന്നാണ് അറിയുന്നത്. അണ്വായുധ പരീക്ഷണങ്ങളും മിസൈൽ പരീക്ഷണങ്ങളും നടത്തി ഉത്തരകൊറിയ നിരന്തരം ശക്തിപ്പെടുന്നത് മുന്നിൽ കണ്ടാണ് ദക്ഷിണ കൊറിയയ്ക്ക് ബാലിസ്റ്റിക് മിസൈലുകളിലടക്കം വികസനം സാധ്യമാക്കി കൂടുതൽ കരുത്തരാക്കാൻ അമേരിക്ക മുൻകൈയ്യെടുക്കുന്നത്.

ഇതിന്റെ ഭാഗമായി അമേരിക്കയിൽ നിന്ന് കൂടുതൽ ആയുധങ്ങൾ ദക്ഷിണകൊറിയ വാങ്ങും. ഉത്തര കൊറിയന്‍ ഭീഷണി മറികടക്കുന്നതിന്റെ ഭാഗമായി മാത്രമാണ് ഇത്തരമൊരു നടപടിക്ക് ദക്ഷിണ കൊറിയ മുൻകൈയ്യെടുക്കുന്നതെന്ന് മൂൺ ജെ ഇന്നിന്റെ ഓഫിസ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അടുത്ത കാലത്ത് ഉത്തരകൊറിയ നടത്തിയ വൻ ആയുധ പരീക്ഷണങ്ങളാണ് കൂടുതൽ സജ്ജരാകാൻ ദക്ഷിണ കൊറിയയെയും പ്രേരിപ്പിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ജപ്പാനു മുകളിലൂടെ ഹ്വാസോംഗ് ബാലിസ്റ്റിക് മിസൈലുകൂടി ഉത്തര കൊറിയ പരീക്ഷിച്ചതോടെ മേഖലയിലെ യുദ്ധ സാധ്യതകൾ കൂടുതൽ ശക്തമായി.

North Korea's intermediate-range strategic ballistic rocket Hwasong-12

അമേരിക്ക വരെയെത്താൻ ശേഷിയുള്ള രണ്ട് ദീർഘ ദൂര ബാലിസ്റ്റിക് മിസൈലുകളും ഉത്തര കൊറിയ കഴിഞ്ഞ ജൂലൈയിൽ പരീക്ഷച്ചിരുന്നു. 2012ൽ ഉണ്ടാക്കിയ ഉടമ്പടിയനുസരിച്ച് നിലവിൽ ദക്ഷിണ കൊറിയയ്ക്ക് 800 കിലോമീറ്റർ വരെ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ മാത്രമാണ് വികസിപ്പിക്കാനാകുക. ഇത് പരിഷ്കരിക്കാനാണ് ദക്ഷിണ കൊറിയയുടെ നീക്കം. ഉത്തരകൊറിയൻ ഭീഷണിയുടെ പശ്ചാത്തലത്തിൽ സൈന്യത്തെ കൂടുതൽ ശക്തമാക്കാന്‍ ജപ്പാനും നടപടികൾ തുടങ്ങിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.