Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കൊറിയൻ അതിർത്തിയിൽ ചിറക് വിരിച്ച് യുഎസ് ബോംബറുകള്‍; ഉത്തരകൊറിയക്ക് താക്കീത്

fighter jets

സിയോൾ∙ ഉത്തര കൊറിയക്ക് മറുപടിയുമായി കൊറിയൻ ഉപദ്വീപില്‍ അമേരിക്കൻ ബോംബറുകൾ അഭ്യാസം നടത്തി. ദക്ഷിണ കൊറിയയുമായി ചേർന്ന് നടത്തുന്ന സൈനികാഭ്യാസത്തിന്റെ ഭാഗമായാണ് ആണവായുധങ്ങൾ വഹിക്കാൻ‌ ശേഷിയുള്ള ബോംബർ വിമാനങ്ങള്‍ പരിശീലനം നടത്തിയത്. ജപ്പാന് മുകളിലൂടെ മിസൈലയച്ച് പ്രകോപനം സൃഷ്ടിച്ച ഉത്തരകൊറിയൻ നടപടിക്ക് രണ്ട് ദിവസത്തിന് ശേഷമാണ് അമേരിക്കയുടെ നടപടി.

അമേരിക്കയുടെ രണ്ട് സൂപ്പര്‍സോണിക് ബി വണ്‍ ബി ബോംബർ വിമാനങ്ങളും നാല് എഫ് 35 ബി ഫൈറ്റർ ജെറ്റുകളുമാണ് ദക്ഷിണ കൊറിയൻ യുദ്ധവിമാനങ്ങൾക്കൊപ്പം പരിശീലനത്തിൽ പങ്കെടുത്തത്. സംയുക്ത സൈനികാഭ്യാസത്തിന്റെ അവസാന പാദത്തിലായിരുന്നു ഇത്. സൈനികാഭ്യാസത്തിനെതിരെ ശക്തമായ വിമർശനവുമായി ഉത്തരകൊറിയ നേരത്തെ രംഗത്തെത്തിയിരുന്നു. ഉത്തരകൊറിയയ്ക്കെതിരെയുള്ള കടന്നുകയറ്റമായാണ് സംഭവത്തെ അവർ വിശേഷിപ്പിച്ചത്. 

Kim Jong-Un

ഗാങ്‍‌വോൺ പ്രവിശ്യയിലെ പിൽസുങ്ങിലായിരുന്നു ബോംബുകൾ വിക്ഷേപിച്ചത്. നോർത്ത് കൊറിയയ്ക്ക് സമീപമുള്ള അമേരിക്കയുടെ സൈനിക കേന്ദ്രമായ ഗുവാമില്‍ നിന്നാണ് ബോംബർ ജെറ്റുകൾ പരിശീലനത്തിനായി പറന്നത്. ഗുവാം തകർക്കുമെന്ന് ഉത്തരകൊറിയൻ മേധാവി കിം ജോങ് ഉൻ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. 

പരിശീലനത്തിൽ മുന്‍നിര ഫൈറ്റർ ജെറ്റുകള്‍

f35

അമേരിക്കയുടെ സൈനിക ചരിത്രത്തിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമാണ് എഫ് 35 ഫൈറ്റർ ജെറ്റുകൾക്കുള്ളത്. കഴിഞ്ഞ ജനവരിയിൽ ജപ്പാനിലെ അമേരിക്കൻ സൈനിക താവളത്തിൽ 16 ഫൈറ്റർ ജെറ്റുകളാണ് പറന്നിറങ്ങയത്. ജപ്പാനിലുള്ള അമേരിക്കയുടെ ഈ ആയുധമാണ് ഉത്തരകൊറിയക്കുള്ള ഏറ്റവും വലിയ ഭീഷണിയും. ജപ്പാന് പിന്തുണയുമായാണ് ഫൈറ്റർ ജെറ്റുകൾ സൈനിക താവളത്തിലുള്ളതെങ്കിലും ഉത്തര കൊറിയക്കെതിരെയും അമേരിക്കയ്ക്ക് ഇത് ഉപയോഗിക്കാം. അതിന് മുന്നോടിയായുള്ള ഒരുക്കമായി ഇന്നത്തെ പരിശീലനത്തെ ഉത്തരകൊറിയയും കണക്കാക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.