Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കിം ജോങ് ആദ്യം അമേരിക്കയെ ആക്രമിച്ചാല്‍ ചൈന ഇടപെടില്ലെന്ന് ചൈനീസ് മാധ്യമം

trump-kim

ബെയ്ജിങ്∙ കിം ജോങ് ഉന്‍ ആദ്യം അമേരിക്കയെ ആക്രമിക്കാന്‍ തീരുമാനിച്ചാല്‍ ചൈന നിഷ്പക്ഷ നിലപാടാവും സ്വീകരിക്കുകയെന്ന് ചൈനയിലെ സര്‍ക്കാര്‍ മാധ്യമം. അതേസമയം അമേരിക്കയാണ് ആദ്യം ഉത്തരകൊറിയയെ ആക്രമിക്കുന്നതെങ്കില്‍ ചൈന ഇടപെടുമെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തരകൊറിയയുടെ മിസൈല്‍ ആക്രമണത്തിന് അമേരിക്ക തിരിച്ചടി നല്‍കിയാല്‍ നിഷ്പക്ഷമായി തുടരും. അമേരിക്കയും ദക്ഷിണകൊറിയയും ചേര്‍ന്ന് ആക്രമണം നടത്തി കിം ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ അതിനു ചൈന തടയിടുമെന്ന് പത്രത്തില്‍ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

അമേരിക്കന്‍ ദ്വീപായ ഗുവാമിനെതിരേ ആണവാക്രമണം നടത്തുമെന്നു കഴിഞ്ഞ ദിവസം ഉത്തരകൊറിയ മുന്നറിയിപ്പു നല്‍കിയിരുന്നു. ഭീഷണികളെ അതിശക്തമായി നേരിടുമെന്നു ട്രംപും മറുപടി നല്‍കിയിരുന്നു. ചൈനയുടെ താല്‍പര്യങ്ങള്‍ ഇല്ലാതാക്കുന്ന തരത്തില്‍ മേഖലയില്‍ ആരുടെ നടപടിയുണ്ടായാലും ചെറുക്കുമെന്നു ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കുന്നു. കൊറിയന്‍ ഉപദ്വീപ് തന്ത്രപ്രധാനമായ സ്ഥാനമാണെന്നും അവിടെ ആധിപത്യം ഉറപ്പിക്കാന്‍ ആരും ശ്രമിക്കേണ്ടതില്ലെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.