Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഭര്‍ത്താവുമായി സ്‌കൈപ്പില്‍ സംസാരിക്കുന്നതിനിടെ യുവമോഡല്‍ തൂങ്ങിമരിച്ചു

risila-binte-new റിസില ബിന്തെ (ഫൊട്ടോ: ഇന്‍സ്റ്റഗ്രാം)

ധാക്ക∙ ഭര്‍ത്താവുമായി സ്‌കൈപ്പില്‍ വിഡിയോ കോള്‍ നടത്തുന്നതിനിടെ യുവമോഡല്‍ തൂങ്ങിമരിച്ചു. റിസില ബിന്തെ എന്ന ഇരുപത്തിരണ്ടുകാരിയായ ബംഗ്ലാദേശി മോഡലാണ് ഭര്‍ത്താവുമായി സ്‌കൈപ്പില്‍ സംസാരിക്കുന്നതിനിടെ വീടിനുള്ളില്‍ ജീവനൊടുക്കിയത്.

risila-binte1

തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടു മണിക്ക് ധാക്കയിലെ വീട്ടിലാണു സംഭവം. ഭര്‍ത്താവ് വിവരം അറിയിച്ചതിനെ തുടര്‍ന്നു ബന്ധുക്കളെത്തി ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇവരുടെ നാലു വയസുള്ള മകള്‍ സംഭവസമയം മുത്തശന്റെ വീട്ടിലായിരുന്നു. 

ദാമ്പത്യ പ്രശ്‌നങ്ങളാവാം ആത്മഹത്യക്കു കാരണമെന്നാണു പൊലീസ് നിഗമനം. ഭര്‍ത്താവുമായി സംസാരിക്കുന്നതിനിടെയുണ്ടായ പ്രകോപനമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണു കരുതുന്നത്. അതിഷ് ദീപാങ്കര്‍ സര്‍വകലാശാലയില്‍ ബിരുദവിദ്യാര്‍ഥിയാണ് റിസില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.