Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജപ്പാന്‍ കടലിലേക്ക് വീണ്ടും ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം

north-korea-missile (File Photo)

വാഷിങ്ടണ്‍ ∙ ഉത്തരകൊറിയ വെള്ളിയാഴ്ച വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി പെന്റഗണ്‍ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെ 10.45-നായിരുന്നു പരീക്ഷണമെന്നാണ് അമേരിക്കന്‍ ഏജന്‍സികളുടെ കണ്ടെത്തല്‍. ജപ്പാന്‍ തീരത്തുനിന്ന് 230 മൈല്‍ അകലെ കടലില്‍ പ്രത്യേക സാമ്പത്തിക മേഖലയിലാവാം മിസൈല്‍ പതിച്ചിരിക്കുകയെന്നു ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ പറഞ്ഞു. 

ഏതാണ്ട് 45 മിനിട്ടോളം മിസൈല്‍ സഞ്ചരിച്ചതായി ജപ്പാന്‍ പ്രതിരോധവിദഗ്ധര്‍ പറഞ്ഞു. ജപ്പാന്‍ കടലിന്റെ ഭാഗത്തേക്കാണു പരീക്ഷണം നടത്തിയതെന്നാണു വിലയിരുത്തല്‍. മിസൈല്‍ വിക്ഷേപണത്തിന്റെ പശ്ചാത്തലത്തില്‍ ഷിന്‍സോ ആബേ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. ഈ വര്‍ഷം ഉത്തരകൊറിയ നടത്തുന്ന പതിനാലാമത്തെ മിസൈല്‍ പരീക്ഷണമാണിത്. ആഴ്ചകള്‍ക്കു മുമ്പ് ഭൂഖണ്ഡാന്തര മിസൈല്‍ വിജയകരമായി പരീക്ഷിച്ചുവെന്ന് കൊറിയ വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.