Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇന്ത്യക്കെതിരേ 2002-ല്‍ ആണവായുധം പ്രയോഗിക്കാന്‍ ആലോചിച്ചിരുന്നുവെന്നു മുഷാറഫ്

musharaf

ദുബായ്∙ 2002-ല്‍ ഇന്ത്യക്കെതിരേ ആണവായുധം പ്രയോഗിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും തിരച്ചടി ഭയന്നാണ് വേണ്ടെന്നു തീരുമാനിച്ചതെന്നും പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജന. പര്‍വേസ് മുഷറഫ് വെളിപ്പെടുത്തിയതായി ജാപ്പനീസ് പത്രം.

2001-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു ശേഷം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ആണവായുധം പ്രയോഗിക്കുന്നതിനെക്കുറിച്ച് ആലോചിച്ചതെന്ന് മുഷാറഫ് പറഞ്ഞു. ആണവായുധം വിന്യസിക്കണോ വേണ്ടെയോ എന്ന ചോദ്യത്തിനു ഉത്തരം കിട്ടാതെ നിരവധി രാത്രികള്‍ ഉറക്കമില്ലാതെ ചെലവഴിച്ചിരുന്നുവെന്നും മുഷാറഫ് വ്യക്തമാക്കി.

അന്ന് ഇന്ത്യക്കോ പാക്കിസ്ഥാനോ ആണവപോര്‍മുനയുള്ള മിസൈലുകള്‍ ഉണ്ടായിരുന്നില്ല. ആക്രമണ സജ്ജമാക്കാന്‍ രണ്ടോ മൂന്നോ ദിവസം വേണ്ടിവരുമായിരുന്നു. എന്നാല്‍ അത്തരത്തില്‍ മിസൈലില്‍ ആണവായുധം ഘടിപ്പിച്ചില്ലെന്നും മുഷാറഫ് പറഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞതോടെ സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിക്കുകയായിരുന്നുവെന്നും മുഷാറഫ് വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തില്‍ ആരോപണവിധേയനായ മുഷാറഫ് ഇപ്പോള്‍ ദുബായിലാണു താമസിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.