Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കിമ്മിനെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ അമേരിക്കയില്‍ ആണവാക്രമണം നടത്തുമെന്ന് ഉത്തരകൊറിയ

USA-TRUMP/TRIP-POPE

പോങ്യാങ്∙ കിം ജോങ് ഉന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ അമേരിക്കയുടെ ഹൃദയഭാഗത്ത് അതിശക്തമായ ആണവാക്രമണം നടത്തുമെന്ന് ഉത്തരകൊറിയ. കിമ്മിനെ ആണവായുധങ്ങളില്‍നിന്നു വേര്‍പെടുത്താന്‍ ട്രംപ് ഭരണകൂടം വഴി കണ്ടെത്തണമെന്ന സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയുടെ പരാമര്‍ശത്തോടുള്ള പ്രതികരണമായാണ് കൊറിയയുടെ മുന്നറിയിപ്പ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടത്. ഉത്തരകൊറിയയിലെ സ്‌നേഹനിധികളായ ജനങ്ങള്‍ കിം പുറത്തുപോകുന്നത് ഇഷ്ടപ്പെടുമെന്നും മൈക്ക് പറഞ്ഞിരുന്നു. 

കൊറിയന്‍ സര്‍ക്കാരിനെ അട്ടിമറിക്കുകയാണ് ട്രംപ് ഭരണകൂടത്തിന്റെ ആത്യന്തികലക്ഷ്യമെന്നു വെളിപ്പെട്ടിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൊറിയന്‍ പരമാധികാരം ചോദ്യം ചെയ്യാന്‍ നേരിട്ടോ അല്ലാതെയോ ശ്രമിക്കുന്ന രാജ്യങ്ങള്‍ ആണവാക്രമണം ഉള്‍പ്പെടെയുള്ള ശക്തമായ തിരിച്ചടികള്‍ നേരിടേണ്ടിവരും.

ഞങ്ങളുടെ ഉന്നതനേതൃത്വത്തെ മാറ്റാനുള്ള ശ്രമം അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ യാതൊരു ദയാദാക്ഷിണ്യവും കൂടാതെ അമേരിക്കയുടെ പ്രധാനഭാഗങ്ങളില്‍ ആണവാക്രമണം നടത്തുമെന്നും ഏജന്‍സി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കന്‍ മണ്ണില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ള മിസൈല്‍ വികസിപ്പിക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് ഉത്തരകൊറിയ എന്ന് പ്രതിരോധവിദഗ്ധര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.