Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എനിക്കു മൽസരിക്കാൻ ഭരണഘടന മാറ്റില്ല: പുടിൻ

Vladimir-Putin പുടിൻ

മോസ്കോ∙ ഒരു വട്ടംകൂടി പ്രസിഡന്റ് സ്ഥാനത്തേക്കു മൽസരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. തുടർച്ചയായി പ്രസിഡന്റ് സ്ഥാനത്തു വരുന്നതിന്റെ നിയമതടസ്സം ഒഴിവാക്കാൻ ഭരണഘടന ഭേദഗതി വരുത്തുന്ന പ്രശ്നമില്ലെന്നും പുടിൻ പറഞ്ഞു.

പിൻതുടർച്ചാവകാശിയായി ആരും മനസ്സിൽ ഇല്ല. എല്ലാം റഷ്യൻ ജനത തീരുമാനിക്കട്ടെ.


സ്കൂൾ കുട്ടികളുമായുള്ള സംവാദത്തിനിടെ പുടിൻ മനസ്സു തുറന്നു.
മൂന്നുതവണ പ്രസിഡന്റായും ഒരുതവണ പ്രധാനമന്ത്രിയായും കഴിഞ്ഞ 17 വർഷമായി റഷ്യയുടെ അമരത്തുണ്ട് 64 വയസ്സുകാരനായ പുടിൻ.  2018ൽ ആണു പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.