Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഹ്രസ്വചിത്രം നീതി പ്രേക്ഷക ശ്രദ്ധനേടുന്നു

സിംഗപ്പൂര്‍∙ സ്ത്രീ ശാക്തീകരണം വിഷയമാക്കി സിംഗപ്പൂര്‍ മലയാളി പനയം ലിജു രചനയും സംവിധാനവും ചെയ്ത ഹ്രസ്വചലച്ചിത്രം നീതി പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നു. സ്വയം പ്രതിരോധതിന്‍റെ ആര്‍ജവവും ആത്മവിശ്വാസത്തിന്റെ കരുത്തും സ്കൂള്‍ തലങ്ങളില്‍ നിന്നു തന്നെ ഉണ്ടാവേണ്ടതിന്‍റെ ആവശ്യകതയെ വിളിച്ചു പറയുന്ന ചിത്രമാണ് ‘നീതി’ 

ദേവി അജിത്‌ മുഖ്യ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ ബേബി അഖില, ദേവ് മനോജ്‌, നിക്സന്‍ വര്‍ഗീസ്‌, ഡോ.അനിത അലക്സ്, ജോബിന്‍ നിരണം, ബീന തോമസ്‌ നിക്സന്‍, ബിനു കുര്യന്‍ തുടങ്ങിയവര്‍ വേഷമിട്ടിരിക്കുന്നു. പെണ്ണിന് അപകടം സംഭവിക്കുമ്പോള്‍, അതിന്‍റെ വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കയും ഒടുവില്‍ ആത്മഹത്യ ചെയ്തു കഴിയുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉപരിപ്ലവമായ പോസ്റ്റുകളും ഹാഷ് ടാഗുകളും ചെയ്തു അലമുറയിടുന്നതല്ല; മറിച്ചു ആവശ്യം ഉള്ള സമയത്താണ് നമ്മള്‍ ശബ്ദമുയര്‍ത്തി ശക്തമായി പ്രതികരിക്കേണ്ടത് എന്നുള്ള വളരെ ശക്തമായ സന്ദേശം നീതി നമ്മോട് പറയുന്നു.

ആണിനും പെണ്ണിനും ഇടയില്‍ പരസ്പര ബഹുമാനവും കരുതലും ഉണ്ടാവുന്നതോടൊപ്പം സഹപാഠി, അധ്യാപകന്‍, മാതാപിതാക്കള്‍ എന്നിങ്ങനെ എല്ലാ ബന്ധങ്ങളിലും ഉള്ളവരുടെ ഉത്തരവാദിത്തങ്ങള്‍ നീതിയില്‍ വളരെ ശക്തമായി സംവേദിക്കുന്നു. നീതിയ്ക്കായി നീ തീ ആവുക എന്ന വര്‍ത്തമാനകാലത്തിന്‍റെ ആപ്തവാക്യം അക്ഷരാര്‍ത്ഥത്തില്‍ പിന്തുണയ്ക്കുന്ന ചിത്രം എന്ന നിലയില്‍ ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം. പ്രവാസി മലയാളിയായ പനയം ലിജു തിരക്കഥയെഴുതി സംവിധാനം ചെയ്ത നീതീ നിര്‍മിച്ചിരിക്കുന്നത് ശ്രീകല രാജേന്ദ്രപ്രസാദ് ആണ്. ചിത്രം യു ട്യൂബില്‍ ലഭ്യമാണ്. https://youtu.be/0WjbhSNIr7s

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.