Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സൂക്ഷിക്കുക, ഈ വാട്‌സ്ആപ്പ് സന്ദേശം നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തിയേക്കാം

whatsapp-fraud

ഇടപാടുകാരില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ വാട്‌സ് ആപ്പ് സന്ദേശത്തിനെതിരേ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പ്. യുകെയിലാണ് ഇത്തരത്തിലുള്ള തട്ടിപ്പ് ആദ്യം കണ്ടെത്തിയതെങ്കിലും മറ്റു രാജ്യങ്ങളിലേക്കു ഇതു വ്യാപിക്കുന്നതായി യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ ഫ്രോഡ് എന്ന സംഘടന അറിയിച്ചു. വാട്‌സ്ആപ്പ് കാലാവധി അവസാനിച്ചുവെന്നും പണമടച്ചു പുതുക്കണമെന്നും കാട്ടി തട്ടിപ്പുകാര്‍ അയയ്ക്കുന്ന വ്യാജസന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. 

''ഞങ്ങളുടെ രേഖകള്‍ പ്രകാരം താങ്കളുടെ താല്‍ക്കാലിക വാട്‌സ്ആപ്പ് സര്‍വീസ് ഒരു വര്‍ഷ കാലാവധി കഴിഞ്ഞിരിക്കുന്നു. ട്രയല്‍ സമയത്തിനു ശേഷം താങ്കള്‍ക്കു വാട്‌സ്ആപ്പിലൂടെ സന്ദേശങ്ങള്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയില്ല. സേവനം തടസമില്ലാതെ തുടര്‍ന്നും ലഭ്യമാക്കാന്‍ പണമടച്ചു പുതിയ വരിക്കാനാകണം.'' എന്ന സന്ദേശമാണ് വാട്‌സ്ആപ്പിന്റെ പേരില്‍ വ്യാപകമായി ലഭിക്കുന്നത്. 

തുടര്‍ന്ന് നല്‍കിയിരിക്കുന്ന ലിങ്കില്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പണമടയ്ക്കാനുള്ള വിവരങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ ലിങ്ക് തുറക്കരുതെന്നും ബാങ്ക് വിവരങ്ങള്‍ നല്‍കരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. 2016 ജനുവരി മുതല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതു പൂര്‍ണമായി സൗജന്യമാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.