Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഈ കണക്കിലെ കളിക്ക് രണ്ട് ശരിയുത്തരം; രണ്ടാമത്തെ ഉത്തരം ലഭിച്ചത് ആയിരത്തില്‍ ഒരാള്‍ക്ക്

maths-test

ഫെയ്‌സ്ബുക്കില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന ഈ കണക്കിലെ കളിക്ക് രണ്ട് ശരി ഉത്തരം. മിക്കവരും ആദ്യ ഉത്തരം പെട്ടെന്നു കണ്ടെത്തിയെങ്കിലും ആയിരത്തില്‍ ഒരാള്‍ മാത്രമാണ് രണ്ടാമത്തെ ശരിയുത്തരം കണ്ടെത്തിയത്.

ഗോ ടംബിള്‍ ആണ് ബുദ്ധി പരിശോധിക്കാനുള്ള പരീക്ഷണം വികസിപ്പിച്ച് വിക്കറില്‍ ഷെയര്‍ ചെയ്തത്. രണ്ടു വ്യത്യസ്ത രീതികളില്‍ ഈ കണക്കു ചെയ്യാനും രണ്ട് ശരി ഉത്തരവും കണ്ടെത്താനുമാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്. ആയിരത്തില്‍ ഒരാള്‍ മാത്രമാണ് രണ്ടാമത്തെ തരത്തില്‍ കണക്കിന് ഉത്തരം കണ്ടെത്തി അറിയിച്ചതെന്നാണ് ഗോ ടംബിള്‍ പിന്നീടു വ്യക്തമാക്കിയത്. 

ആദ്യരീതി

കൂടുതല്‍ ആളുകളും 1 + 4 = 5 എന്ന എളുപ്പമുള്ള രീതിയാണ് തിരഞ്ഞെടുത്തത്. തുടര്‍ന്ന് അവര്‍ 2 + 5 + 5 = 12 എന്നും 3 + 6 + 12 = 21 എന്നും 8 + 11 + 21 = 40 എന്നും കണ്ടെത്തി. 

നാല്‍പത് എന്നതാണ് ഏറെ സ്വീകരിക്കപ്പെട്ട ശരി ഉത്തരം. എന്നാല്‍ രണ്ടാമതൊരു രീതി ഉപയോഗിച്ച് മറ്റൊരു ശരിയുത്തരം കൂടി കണ്ടെത്താമെന്ന നിര്‍മാതാക്കളുടെ വെല്ലുവിളി ഏറ്റെടുത്ത് വിജയിച്ചത് വളരെ കുറച്ച് ആളുകള്‍ മാത്രമാണ്. 

രണ്ടാമത്തെ രീതി

1 + 4 = 5 ആണെങ്കിലും ബുദ്ധിമാന്മാര്‍ അതിന് 1 + (1 x 4) = 5 എന്ന തരത്തില്‍ മറ്റൊരു ഫോര്‍മുല കൂടി പരീക്ഷിക്കുമെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. ഈ ഫോര്‍മുല ഉപയോഗിച്ചാല്‍ 2 + (2 x 5 )= 12 എന്നും 3 + (3 x 6)  = 21 എന്നും 8 + (8 x 11) = 96 എന്ന ഉത്തരവും കൂടി ലഭിക്കും. ഈ രീതിയില്‍ രണ്ടമത്തെ ഉത്തരം കണ്ടെത്തിയവരെ അഭിനന്ദിക്കുന്നുവെന്നും കണക്കിന്റെ കളിയുടെ സൃഷ്ടാക്കള്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.