Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ചൈനയില്‍ ബസ് ഓടിക്കുന്നതിനിടെ ആപ്പിളിന്റെ തൊലി കളഞ്ഞ ഡ്രൈവര്‍ക്കു പണിപോയി (വിഡിയോ)

china-driver

ബെയ്ജിങ്∙ ചൈനയില്‍ തിരക്കേറിയ ഹൈവേയില്‍ ബസ് ഓടിക്കുന്നതിനിടെ ആപ്പിളിന്റെ തൊലി കളഞ്ഞ ഡ്രൈവറെ പുറത്താക്കി. മേലില്‍ ഏതെങ്കിലും വാഹനം ഓടിക്കുന്നതില്‍നിന്നു ഡ്രൈവറെ വിലക്കിയതായി പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. 

ബസിലെ യാത്രക്കാരില്‍ ഒരാള്‍ കാമറയില്‍ പകര്‍ത്തി ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയില്‍ ജൂലൈ 11-നാണ് സംഭവം അരങ്ങേറിയത്.

വാഹനം ഓടിക്കുന്നതിനിടെ കത്തി ഉപയോഗിച്ച് ആപ്പിളിന്റെ തൊലി കളഞ്ഞ് അടുത്തുള്ള ബക്കറ്റിലേക്കു ഇടുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. തുടര്‍ന്ന് ആപ്പിള്‍ കടിച്ചു തിന്നുന്നതും കാണാം. ഇയാള്‍ക്കെതിരേ അതിശക്തമായ വിമര്‍ശനമാണ് സമൂഹമാധ്യമത്തില്‍ ഉയര്‍ന്നുവന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.