Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലിയു സിയാവോബോയുടെ വിധവയെ മോചിപ്പിക്കണം: ലോകരാജ്യങ്ങൾ

savo ഭർത്താവ് ലിയു സിയാവോബോയ്ക്കൊപ്പമുള്ള തന്റെ ചിത്രവുമായി ലിയു സിയ (2010 ലെ ഫോട്ടോ)

ഷെന്യാങ് (ചൈന) ∙ കമ്യൂണിസ്റ്റ് ഭരണകൂടത്തെ വിമർശിച്ചതിന്റെ പേരിൽ ജയിലിൽ കഴിയുകയായിരുന്ന, അന്തരിച്ച നൊബേൽ ജേതാവ് ലിയു സിയാവോബോയുടെ വിധവ ലിയു സിയയ്ക്കുവേണ്ടി പാശ്ചാത്യരാജ്യങ്ങൾ രംഗത്ത്. ലിയു സിയയെ വീട്ടുതടങ്കലിൽ നിന്നു മോചിപ്പിക്കണമെന്നും രാജ്യംവിടാൻ അനുവദിക്കണമെന്നും യുഎസും യൂറോപ്യൻ യൂണിയനും ചൈനയോട് ആവശ്യപ്പെട്ടു. കവിയായ ലിയു സിയ 2010 മുതൽ വീട്ടുതടങ്കലിലാണ്.

ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടി ശബ്ദം ഉയർത്തിയിരുന്ന ലിയു സിയാവോബോയെ (61) വിദഗ്ധ ചികിൽസയ്ക്കു വിദേശത്തുപോകാൻ അനുവദിക്കാതിരുന്ന ചൈനയുടെ പിടിവാശി രാജ്യാന്തര തലത്തിൽ അപലപിക്കപ്പെട്ടു. കരളിൽ അർബുദരോഗ ബാധിതനായിരുന്ന ലിയു സിയാവോബോ വടക്കുകിഴക്കൻ ചൈനയിലെ ഷെന്യാങ്ങിലുള്ള ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചത്. 

അവസാനത്തെ ഒരു മാസം ലിയു സിയയ്ക്ക് ആശുപത്രിയിൽ ഭർത്താവിനോടൊപ്പം നിൽക്കാൻ അനുമതി നൽകിയിരുന്നു. ഭാര്യയോട് അന്ത്യയാത്ര പറഞ്ഞ്, നന്നായി ജീവിക്കണമെന്ന് ആശംസിച്ച ശേഷമാണു ലിയു സിയാവോബോ അന്ത്യശ്വാസം വലിച്ചതെന്നു ഡോക്ടർ വെളിപ്പെടുത്തി.

ലിയുവിന്റെ പേരിൽ വിമർശിക്കുന്നവർ ചൈനയുടെ ആഭ്യന്തര കാര്യമാണിതെന്നു മറന്നു പോകുന്നുവെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ് ഷുവാങ് കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ കഴിയുന്നതെല്ലാം ചെയ്തെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.