Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

യ്യൂ ട്യൂബില്‍ ഗന്നം സ്‌റ്റൈലിനെ തകര്‍ത്ത് സീ യൂ എഗെയ്ന്‍; 289 കോടി കാഴ്ചക്കാര്‍

gagnam-style

യൂട്യൂബില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വിഡിയോ എന്ന സ്ഥാനം 'ഗന്നം സ്‌റ്റൈല്‍' എന്ന ആല്‍ബത്തിനു നഷ്ടമായി. ഫ്യൂരിയസ്-7 എന്ന ചിത്രത്തിലെ 'സീ യൂ എഗെയ്ന്‍' എന്ന ഹൃദയഹാരിയായ ഗാനമാണ് ഗന്നം സ്‌റ്റൈലിനെ കടത്തിവെട്ടിയത്.

2,894,530,818 പേരാണ് ചൊവ്വാഴ്ച വരെ ഗന്നം സ്‌റ്റൈല്‍ കണ്ടത്. എന്നാല്‍ വിസ് ഖലീഫയും ചാര്‍ളി പുത്തും ഒത്തു ചേര്‍ന്ന സീ യൂ എഗെയ്ന്‍ എന്ന ഗാനത്തിന്റെ വിഡിയോ 2,895,724,859 പേര്‍ കണ്ടതോടെയാണ് 2012-ല്‍ റിലീസ് ചെയ്ത ഗന്നത്തിന്റെ റെക്കോഡ് തകര്‍ന്നത്. ഒരു വര്‍ഷം മുമ്പു റിലീസായ ജസ്റ്റിന്‍ ബീബറുടെ 'സോറി' എന്ന ഗാനത്തിന്റെ വിഡിയോയാണു മൂന്നാം സ്ഥാനത്ത്.  2,635,516,833 പേരാണ് ഇതു കണ്ടത്. 

2013-ല്‍ ഫ്യൂരിയസ്-7ന്റെ ചിത്രീകരണം നടക്കുന്നതിനിടെ പോര്‍ഷെ അപകടത്തില്‍പെട്ടു തീപിടിച്ചു മരിച്ച പോള്‍ വാക്കറിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചാണ് സീ യൂ എഗെയ്ന്‍ എന്ന ഗാനം പുറത്തിറക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.