Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്ത പവിത്രദ്വീപ് ലോകപൈതൃക പട്ടികയില്‍

10000000000000044211_20150714021627088642_p100426002157.jpg

ടോക്കിയോ∙ ജപ്പാനില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കപ്പെട്ട പവിത്രദ്വീപ് യുനെസ്‌കോയുടെ ലോകപൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍. പുരുഷന്മാര്‍ക്ക് പൂര്‍ണ നഗ്നരായി മാത്രമേ ഇവിടേക്കു പ്രവേശനം അനുവദിക്കുകയുള്ളു. ഇതോടെ ജപ്പാനില്‍നിന്നുള്ള 21 സ്ഥലങ്ങള്‍ യുഎന്‍ പൈതൃക പട്ടികയില്‍ ഇടംപിടിച്ചു. 

ഫുക്കുവോക്കയിലെ ഒക്കിനോഷിമ എന്ന ദ്വീപിലേക്കു പുരുഷന്മാര്‍ക്കു മാത്രമേ പ്രവേശനമുള്ളു. പരമ്പരാഗത ഷിന്റോ മതവിശ്വാസം പിന്തുടരുന്ന ദ്വീപിലേക്ക് സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിച്ചിരിക്കുന്നതും മതകാരണങ്ങള്‍ കൊണ്ടുതന്നെ. യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചതോടെയാണ് ദ്വീപ് ലോകശ്രദ്ധയിലേക്കെത്തിയിരിക്കുന്നത്.  

ദ്വീപിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള പതിനേഴാം നൂറ്റാണ്ടിലെ ഒക്കിസ്തു-ഗു ദേവാലയത്തിനു സമീപത്തേക്കു സ്ത്രീകള്‍ ചെന്നാല്‍ അവര്‍ കല്ലായി മാറുമെന്ന വിശ്വാസത്തെ തുടര്‍ന്നാണ് ദ്വീപിലേക്കുള്ള പ്രവേശനം സ്ത്രീകള്‍ക്കു നിഷേധിച്ചിരിക്കുന്നത്. ഷിന്റോ വിശ്വാസപ്രകാരം ആര്‍ത്തവരക്തം അശുദ്ധമായതുകൊണ്ടാണ് സ്ത്രീ പ്രവേശം നിഷേധിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്. 

പുരുഷന്മാര്‍ക്കു ദേവാലയത്തിലേക്കു പ്രവേശനം ഉണ്ടെങ്കിലും അതു കടുത്ത ഉപാധികളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. ചില ശുദ്ധീകരണ ചടങ്ങുകള്‍ക്കു ശേഷം പൂര്‍ണനഗ്‌നനായി മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. അവിടെച്ചെന്നു മടങ്ങിയെത്തിയാല്‍ കണ്ട കാര്യങ്ങള്‍ ആരോടും പങ്കുവയ്ക്കാന്‍ പാടില്ലെന്ന നിബന്ധനയുമുണ്ട്.

ദേവാലയത്തിന്റെ ചുമതലയുള്ളയാള്‍ മാത്രമാണ് ഇപ്പോള്‍ ഈ ദ്വീപിലെ അന്തേവാസി. ദ്വീപിലേക്ക് പൊതുജനങ്ങള്‍ക്കു പ്രവേശനം അനുവദിക്കാനേ പാടില്ലെന്നാണു ചില പുരോഹിതരുടെ വാദം. ഒക്കിസ്തു ദേവാലയത്തിലെ പൂജകള്‍ക്കായി എത്തുന്ന പുരോഹിതനു പുറമേ ദ്വീപിനു സമീപത്തു യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പ്രതിവര്‍ഷം 200 പേര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിക്കാറുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.