Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അതിവേഗം വളരുന്ന സാമ്പത്തികശക്തിയായി ചൈനയെ പിന്തള്ളി ഇന്ത്യ

Steel-rod

ന്യൂഡല്‍ഹി∙ അതിവേഗം വളരുന്ന സാമ്പത്തികശക്തിയായി ചൈനയെ പിന്തള്ളി ഇന്ത്യ മുന്നേറിയതായി ഹാര്‍വാഡ് സര്‍വകലാശാലയിലെ പുതിയ പഠനറിപ്പോര്‍ട്ട്. അടുത്ത പത്തുവര്‍ഷത്തേക്ക് ആ സ്ഥാനം ഇന്ത്യ നിലനിര്‍ത്തുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നത്. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റിന്റെ വളര്‍ച്ചാ രൂപരേഖ അനുസരിച്ച് 7.7 ശതമാനം ശരാശരി പ്രതിവര്‍ഷ വളര്‍ച്ചാ നിരക്കുമായി 2025 വരെ ഇന്ത്യ മുന്നില്‍ തന്നെയുണ്ടാകുമെന്നാണു വ്യക്തമാകുന്നത്. 

രാജ്യാന്തര വളര്‍ച്ചയുടെ സാമ്പത്തിക കേന്ദ്രസ്ഥാനം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചൈനയില്‍നിന്ന് ഇന്ത്യയിലേക്കു മാറിക്കൊണ്ടിരിക്കുകയാണെന്നു പഠനത്തില്‍ പറയുന്നു. വൈവിധ്യവല്‍ക്കരണത്തിലൂടെയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. രാസസ്തുക്കള്‍, വാഹനങ്ങള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങി സങ്കീര്‍ണമായ മേഖലകളിലേക്കു കയറ്റുമതി വ്യാപിപ്പിച്ചതാണ് ഇന്ത്യക്കു തുണയായതെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

എണ്ണ കയറ്റുമതി രാജ്യങ്ങളില്‍ ഒറ്റ ഉത്പന്നത്തെ മാത്രം ആശ്രയിക്കുന്നത് അവര്‍ക്കു തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം ഇന്ത്യ, ഇന്തോനീഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ കയറ്റുമതിയിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യ, തുര്‍ക്കി, ഇന്തോനീഷ്യ, ഉഗാണ്ട, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങള്‍ അതിവേഗ സാമ്പത്തിക വളര്‍ച്ചാ സാധ്യതയുള്ളവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രാജ്യങ്ങളിലെ തൊഴില്‍ശക്തിയാണ് അവര്‍ക്കു നേട്ടമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.