Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെസി അഴിയെണ്ണേണ്ട; ജയില്‍ശിക്ഷ ഒഴിവാക്കിയെന്ന് സ്പാനിഷ് കോടതി

TOPSHOT-FBL-ESP-LIGA-REALMADRID-BARCELONA

മാഡ്രിഡ്∙ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിക്കും ലോകമെമ്പാടുമുള്ള ആരാധകര്‍ക്കും ആശ്വസിക്കാം. മെസി അഴിയെണ്ണേണ്ടിവരില്ല. നികുതിവെട്ടിപ്പു കേസില്‍ രണ്ടരലക്ഷം യൂറോ പിഴ ഈടാക്കി 21 മാസത്തെ ജയില്‍ശിക്ഷ ഒഴിവാക്കിയതായി സ്പാനിഷ് കോടതി അറിയിച്ചു.

4.68 ദശലക്ഷം ഡോളറിന്റെ നികുതിവെട്ടിപ്പു കേസില്‍ മെസിയും പിതാവും കുറ്റക്കാരാണെന്നു കണ്ടെത്തിയ കോടതി 21 മാസത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു. പിഴ അടയ്ക്കാന്‍ തയാറാണെന്ന് അറിയിച്ചതോകെ ഇന്നലെ ഇരുവരുടെയും ജയില്‍ശിക്ഷ കോടതി ഒഴിവാക്കുകയായിരുന്നു.

ശിക്ഷാ വിധിക്കെതിരെ മെസി നല്‍കിയ ഹര്‍ജി കഴിഞ്ഞ മാസം സുപ്രീം കോടതി തള്ളിയിരുന്നു. 2007-2009 കാലയളവിൽ നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബാഴ്സലോണയിലെ കോടതിയാണ് മെസി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.