Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വിവാഹവേദിയില്‍ ഇറങ്ങുന്നതിനു തൊട്ടുമുമ്പ് ഹെലികോപ്ടര്‍ തകര്‍ന്ന് വധു മരിച്ചു (വിഡിയോ)

bride-helicopter

വിവാഹത്തിനു തൊട്ടുമുമ്പ് പ്രതിശ്രുതവധു ഹെലികോപ്ടര്‍ തകര്‍ന്നു മരിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോ പുറത്ത്. ബ്രസീലിലെ സാവോപോളായിലാണു സംഭവം. വരനെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് അപ്രതീക്ഷിതമായി ഹെലികോപ്ടറില്‍ പള്ളിയുടെ സമീപത്ത് ഇറങ്ങാനായി യാത്ര ചെയ്യുന്നതിനിടെയാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണ് പ്രതിശ്രുത വധുവും സഹോദരനും പൈലറ്റും ആറു മാസം ഗര്‍ഭിണിയായ ഫൊട്ടോഗ്രാഫറും കൊല്ലപ്പെട്ടത്. മുപ്പത്തിരണ്ടുകാരനായ വരന്‍ ദമാസിനോ വിവാഹവേദിയില്‍ കാത്തിരിക്കുമ്പോഴാണ് അപകടം അരങ്ങേറിയത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസാണു വിഡിയോ പുറത്തുവിട്ടത്. അവസാനനിമിഷം പൈലറ്റിനു സംഭവിച്ച വീഴ്ചയാവാം അപകടകാരണമെന്നാണു കരുതുന്നത്. 

സുന്ദരിയായ പ്രതിശ്രുതവധു വിവാഹവേഷത്തില്‍ സഹോദരനൊപ്പം ഏറെ സന്തോഷത്തോടെ ഹെലികോപ്ടറില്‍ സഞ്ചരിക്കുന്നതു ദൃശ്യങ്ങളിലുണ്ട്. സഹോദരന്റെ കൈപിടിച്ചാണ് അവര്‍ ഇരിക്കുന്നത്. എന്നാല്‍ പൊടുന്നനെ അലാറം മുഴങ്ങുന്നതും ഹെലികോപ്ടര്‍ ഇളകുന്നതും യാത്രികര്‍ കരയുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് ഹെലികോപ്ടര്‍ നിലത്ത് ഇടിക്കുന്നതുവരെയുള്ള ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. മൂടല്‍മഞ്ഞിനെ തുടര്‍ന്നു കാഴ്ച മറഞ്ഞ് മരത്തിലിടിച്ചാവാം അപകടം ഉണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്. 

നിശ്ചിതസമയത്ത് വധു എത്താതിരുന്നതിനെ തുടര്‍ന്ന് വിവാഹത്തിന്റെ സംഘാടകര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ഹെലികോപ്ടര്‍ തകര്‍ന്ന വിവരം അറിയുന്നത്. പള്ളിക്കു സമീപത്തുള്ള ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. വെറും പതിനഞ്ചു മിനിട്ടു നീണ്ട യാത്രയിലാണ് ദുരന്തം വിവാഹസ്വപ്നങ്ങള്‍ തട്ടിയെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.