Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മോദിക്കും നെതന്യാഹുവിനും എതിരേ രൂക്ഷവിമര്‍ശനവുമായി പാക് നടി (വിഡിയോ)

veena-modi

ഇസ്ലാമാബാദ്∙ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ചെകുത്താന്മാര്‍ എന്നു വിശേഷിപ്പിച്ച് ബിഗ്‌ബോസ് ഫെയിം പാക് നടി വീണാ മാലിക്കിന്റെ വാര്‍ത്ത വായന. ഇരുനേതാക്കളുടെയും കൂടിക്കാഴ്ച മുസ്ലിംകളുടെ നാശത്തിനാണെന്ന വിമര്‍ശനം ഉന്നയിച്ച് വീണ വാര്‍ത്ത വായിക്കുന്ന വിഡിയോ പാക് ന്യൂസ് എന്ന ചാനലാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

വിവാദനായികയായ വീണാ മാലിക് ഇപ്പോള്‍ ചാനല്‍ അവതാരകയാണെന്നാണ് അറിയുന്നത്. കശ്മീരിനേയും പലസ്തീനെയും താരതമ്യപ്പെടുത്തി മോദിയും നെതന്യാഹുവും മുസ്ലിംകള്‍ക്കെതിരേ പ്രവര്‍ത്തിക്കുകയാണെന്നു വീണ ആരോപിക്കുന്നു. മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം പാക്കിസ്ഥാന്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നു മാധ്യമറിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് വീണയുടെ വിവാദ വാര്‍ത്തയുടെ വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.