Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇസ്രയേല്‍ ബീച്ചില്‍ കടല്‍വെള്ളം കുടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി (വിഡിയോ)

modi-beach2

ടെല്‍അവീവ്∙ ഇസ്രയേലിലെ ദോര്‍ ബീച്ചിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കടല്‍വെള്ളം ശുദ്ധീകരിക്കുന്ന മൊബൈല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമായി നോക്കിക്കണ്ടു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം ശുദ്ധീകരിച്ച കടല്‍വെള്ളം കുടിച്ച ശേഷമാണ് മോദി മടങ്ങിയത്.

ഒരു ജീപ്പില്‍ സജ്ജീകരിച്ചിട്ടുള്ള പ്ലാന്റ് ഉപയോഗിച്ച് കടല്‍വെള്ളത്തിലെ ഉപ്പും മറ്റു ലവണങ്ങളും വേര്‍തിരിച്ചാണ് കുടിക്കാന്‍ കഴിയുന്ന ശുദ്ധജലം തയാറാക്കുന്നത്. മോദി തന്നെ യ്യൂട്യൂബില്‍ ഇതിന്റെ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.  

mobile-plant

മനോഹരമായ ബീച്ചില്‍ നെതന്യാഹുവിനൊപ്പം കടലിലേക്ക് മോദി നടക്കുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ട്. തുടര്‍ന്നു മോദിയെ മൊബൈല്‍ പ്ലാന്റില്‍ കയറ്റി നെതന്യാഹു തന്നെ ഓടിച്ചു കാട്ടുകയും ചെയ്തു. വെള്ളപ്പൊക്കം, ഭൂചലനം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്ന സ്ഥലങ്ങളിലും വിഷമമേറിയ പ്രദേശങ്ങളില്‍ സൈനിക ആവശ്യങ്ങള്‍ക്കായും ഏറെ ഉള്‍പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാന്‍ മൊബൈല്‍ പ്ലാന്റ് ഉപയോഗിക്കാന്‍ കഴിയുമെന്നു മോദി ട്വിറ്ററില്‍ കുറിച്ചു. പ്രതിദിനം 20000 ലിറ്റര്‍ കടല്‍വെള്ളവും 80000 ലിറ്റര്‍ മലിനജലവും ശുദ്ധീകരിക്കാന്‍ പ്ലാന്റിനു കഴിയും കഴിയും.

modi-beach1

കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ പ്രസിഡന്റ് റുവേന്‍ റിവ്‌ലിന്‍ ഇന്ത്യയിലെത്തിയപ്പോള്‍ ഡീസലൈനേഷന്‍ പ്ലാന്റുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചിരുന്നു. 2.2 ബില്യണ്‍ ഡോളറിന്റെ ജലസാങ്കേതികവിദ്യയാണ് ഇസ്രയേല്‍ പ്രതിവര്‍ഷം കയറ്റുമതി ചെയ്യുന്നത്. ഇസ്രയേയലിലെ മലിനജലത്തിന്റെ 92 ശതമാനവും ശുദ്ധീകരിച്ച് കാര്‍ഷിക ജലസേചനത്തിനായി ഉപയോഗിക്കുകയാണ്. 2015-ഓടെ ഇത് 95 ശതമാനമാക്കാനാണ് നീക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.