Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ചൈനീസ് സൈന്യം ടിബറ്റില്‍ യുദ്ധസമാനമായ പരിശീലനത്തില്‍

china-army1

ബെയ്ജിങ്∙ സിക്കിം അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കെ ചൈനീസ് സേന ടിബറ്റിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ യഥാര്‍ഥ യുദ്ധത്തിനു സമാനമായ തീവ്രപരിശീലനം ആരംഭിച്ചതായി റിപ്പോര്‍ട്ട്.

ചെറിയ ടാങ്കുകളുടെ ഉള്‍പ്പെടെ അതിനൂതന ആയുധങ്ങളുടെ പരീക്ഷണം നടത്തിയെന്നും ചൈനീസ് ഔദ്യോഗിക മാധ്യമമായ സിന്‍ഹുവാ റിപ്പോര്‍ട്ട് ചെയ്തു. സമുദ്രനിരപ്പില്‍നിന്ന് 5100 മീറ്റര്‍ ഉയരത്തിലാണ് പരിശീലനം നടക്കുന്നത്. യഥാര്‍ഥ യുദ്ധത്തില്‍ ഉണ്ടാകുന്ന തരത്തിലുള്ള വെടിവയ്പുകളും ആക്രമണ തന്ത്രങ്ങളുമാണ് ചൈനീസ് സൈനികര്‍ നടത്തുന്നത്. സിന്‍ഹുവ വെബ്‌സൈറ്റില്‍ പരിശീലനത്തിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

china-army

സിക്കിം സെക്ടറിലെ ദോക് ലാ മേഖലയില്‍ ചൈന റോഡ് നിര്‍മിക്കുന്നത് തടയാന്‍ ഇന്ത്യന്‍ സൈന്യം രംഗത്തിറങ്ങിയതോടെ സംഘര്‍ഷം ഉടലെടുത്തത്. ഇന്ത്യന്‍ സൈന്യം പിന്‍മാറിയില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്ന നിലപാടിലാണു ചൈന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.