Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

Shebin Jeevan

മസ്‌കത്ത്∙ സലാലയില്‍ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇടുക്കി ചോറ്റുപാറ സ്വദേശിനി ഷെബിന്‍ ജീവന്റെ ഭര്‍ത്താവ് ജീവന്‍ സെബാസ്റ്റ്യന്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയില്‍. വ്യാഴാഴ്ച രാത്രി ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ ജീവനെ ഇതുവരെ വിട്ടയച്ചിട്ടില്ല. റോയല്‍ ഒമാന്‍ പോലീസ് കുറ്റാന്വേഷണ വിഭാഗമാണ് ജീവനെ ചോദ്യം ചെയ്യുന്നത്. ഷെബിന്റെ മൃതദേഹം സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തെളിവെടുപ്പിന് ശേഷം വ്യാഴാഴ്ച രാത്രി വൈകിയാണ് മൃതേദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. വിരലടയാള വിദഗ്ധരും കുറ്റാന്വേഷണ വിഭാഗവും തെളിവുകള്‍ ശേഖരിച്ചു.

വ്യാഴാഴ്ച വൈകുന്നേരം ആറ് മണിക്കാണ് ഷെബിനെ സലാല ദോഫാര്‍ ക്ലബിനടുത്തെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സലാല സഫീര്‍ ഇന്റര്‍നാഷനല്‍ ഹോട്ടലില്‍ ഷെഫ് ആയ ജീവന്‍ ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് ഭാര്യ ഷെബിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ട്. ജീവന്‍ തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്.

നാല് വര്‍ഷം മുമ്പാണ് ജീവന്‍ സെബാസ്റ്റ്യനും ഷെബിനും വിവാഹിതരാകുന്നത്. കഴിഞ്ഞ മെയിലാണ് സലാലയിലെ കെയര്‍ ഡെന്റല്‍ ക്ലിനിക്കില്‍ നഴ്സ് ആയി ഷെബിന്‍ ജോലിയില്‍ പ്രവേശിച്ചത്. വെള്ളി, ശനി ദിവസങ്ങളില്‍ വാരാന്ത്യ അവധി ആയതിനാല്‍ ഞായറാഴ്ച മാത്രമെ ഇനി പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ ഉണ്ടാവുകയുള്ളൂവെന്ന് സലാലയിലെ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ മന്‍പ്രീത് സിംഗ് പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.