Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യന്‍ എംബസി ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിച്ചു

business-to-business-meet പരിശീലനം പൂര്‍ത്തിയാക്കിയ പുതിയ ബാച്ചിന്റെ മാര്‍ച്ച് പാസ്റ്റ്

മസ്‌കത്ത്∙ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. എംബസി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഒമാന്‍ വാണിജ്യ - വ്യവസായ മന്ത്രി ഡോ. അലി ബിന്‍ മസ്ഊദ് ബിന്‍ അലി അല്‍ സുനൈദി മുഖ്യാതിഥിയായിരുന്നു. മന്ത്രാലയം ഉപദേശകന്‍ മുഹ്‌സിന്‍ ഖമീസ് അല്‍ ബലൂശി, ഒമാന്‍ ചേംബര്‍ ഓഫ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാന്‍ റദ്ദ അല്‍ സലേഹ് എന്നിവര്‍ സംബന്ധിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ അതിഥികളെ സ്വീകരിച്ചു.

300ല്‍ പരം ഒമാനി കമ്പനി പ്രതിനിധികള്‍ മീറ്റില്‍ പങ്കെടുത്തു. ഒമാന്‍ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന ബിഗ് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയ 75ല്‍ പരം ഇന്ത്യന്‍ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്ത പരിപാടിയില്‍ ഇന്ത്യയിലെ വ്യവസായ സാധ്യതകളെ പരിചയപ്പെടുത്തി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.