Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രൈവിംഗ് പരിശീലകര്‍ക്കെതിരെ പരാതിയുമായി പഠിതാക്കള്‍

driving

മസ്‌കത്ത്∙ ഡ്രൈവിംഗ് പരിശീലകര്‍ക്കെതിരെ പരാതിയുമായി പഠിതാക്കള്‍. പണവും ലേണേഴ്‌സ് ബുക്കുമായി മുങ്ങുകയാണെന്നതാണ് പ്രധാന പരാതി. വിളിച്ചാല്‍ ഫോണ്‍ എടുക്കാതിരിക്കുന്നതായും പഠിതാക്കള്‍ പരാതി ഉയര്‍ത്തുന്നു. എന്നാല്‍, ഇത്തരം സാഹചര്യങ്ങളില്‍ പരിശീലകരുമായ കരാര്‍ രൂപപ്പെടുത്തുന്നതാണ് പഠിതാക്കള്‍ക്ക് ഗുണകരമെന്നും നിയമലംഘനങ്ങള്‍ക്ക് കൂട്ട് നില്‍ക്കരുതെന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

250 മുതല്‍ 500 റിയാല്‍ വരെ അധികം നല്‍കേണ്ടി വരുന്നുണ്ട്. പണം വാങ്ങിയതിന് ശേഷം ഫോണ്‍ കാള്‍ എടുക്കാതിരിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. പഠിക്കാന്‍ വരുന്നവര്‍ മറ്റുള്ളവരുടെ അടുത്തേക്ക് പോകാതിരിക്കാന്‍ ലേണേഴ്‌സ് ബുക്ക് വാങ്ങിവയ്ക്കുകയും ചെയ്യുന്നു.

പഠനം തുടരാന്‍ താത്പര്യമില്ലെന്ന് അറിയിക്കുന്നവര്‍ക്ക് പുസ്തകം തിരിച്ച് നല്‍കാന്‍ തയാറാകുമ്പോഴും നേരത്തെ വാങ്ങിയ പണം തിരിച്ചു നല്‍കാതിരിക്കുകയാണ്. ചിലര്‍ കൃത്യ സമയത്ത് പഠിപ്പിക്കാന്‍ എത്താതിരിക്കുന്നതും പ്രയാസം സൃഷ്ടിക്കുന്നു. പഠിപ്പിക്കുന്ന പരിശീലകരെ പല തവണ മാറേണ്ടി വരുന്നതും പഠിതാക്കള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.