Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുഖം തുറമുഖത്തെ സൗകര്യങ്ങൾ ഇന്ത്യൻ പടക്കപ്പലുകൾക്കും ഉപയോഗിക്കാം

Indian-Navy-ship

മസ്കത്ത് ∙ ഒമാനിലെ ദുഖം തുറമുഖത്തെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ ഇന്ത്യൻ പടക്കപ്പലുകൾക്കും യുദ്ധവിമാനങ്ങൾക്കും അനുമതി ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനത്തെ തുടർന്നുണ്ടാക്കിയ ധാരണയനുസരിച്ചാണു പുതിയ അനുമതി ലഭിച്ചത്.

ഇന്ത്യൻ ഉൾക്കടലിൽ ചൈനയുടെ സാന്നിധ്യം ശക്തമായ പശ്ചാത്തലത്തിൽ ഒമാനുമായുള്ള ഈ സഹകരണത്തെ ഏറെ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ – സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു പുതിയ നീക്കം. സമുദ്രസുരക്ഷയ്ക്കായുള്ള സംയുക്ത നീക്കം ഇരുരാജ്യങ്ങൾക്കും ഗുണം ചെയ്യും. ഇന്ത്യൻ പടക്കപ്പലിന്റെ സാന്നിധ്യം മേഖലയിൽനിന്നു കടൽക്കൊള്ളക്കാരെ അകറ്റാനും സഹായകമാകും.

കൂടാതെ, പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും കിഴക്കൻ ആഫ്രിക്കയിലേക്കുമുള്ള നാവിക കവാടമായി ദുഖം തുറമുഖത്തെ ഉപയോഗപ്പെടുത്താനാവുമെന്നതാണു മറ്റൊരു നേട്ടം. തുറമുഖത്തോടു ചേർന്നുള്ള പ്രത്യേക സാമ്പത്തിക മേഖലയിലും ഇന്ത്യ കണ്ണുവച്ചിട്ടുണ്ട്. മേഖലയിലെ സാമ്പത്തിക കേന്ദ്രമായി ഇതു മാറാനുള്ള സാഹചര്യം കണക്കിലെടുത്താണ് ഈ നീക്കം. ഇന്ത്യയും ഒമാനും തമ്മിൽ പ്രതിരോധ സാമഗ്രികൾ സംയുക്തമായി നിർമിക്കുന്നതും സംയുക്ത സൈനികാഭ്യാസങ്ങളും ഈ മേഖലയിലെ ബന്ധത്തിനു കൂടുതൽ കരുത്തു പകരുമെന്നും കണക്കുകൂട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.