Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണാതായ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

DEATH-IBRI

മസ്‌കത്ത്∙ ഒരാഴ്ചയായി കാണാതായ മലയാളിയെ ഇബ്രിയില്‍ കെട്ടിടത്തിനു മുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ മണക്കാല സ്വദേശി ചെങ്ങാലിപ്പള്ളില്‍ വീട്ടില്‍ ടോണി ജോര്‍ജ് (41) നെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസമായി ജോലിയില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. ആളെ കാണാനില്ലെന്നു കാണിച്ച് കഴിഞ്ഞ ദിവസം കമ്പനി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമാണു ജോലിയില്‍ പ്രവേശിക്കാതിരുന്നതെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം.

നിസ്‌വയിലെ താമസ സ്ഥലത്ത് ടോണി ഒരാഴ്ചയായി എത്തിയിരുന്നില്ല. ഞായറാഴ്ച രാവിലെയാണ് ഇബ്രിയിലെ ഒരു കെട്ടിടത്തിനു മുകള്‍ നിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: ഡെറ്റി,  രണ്ടു മക്കളുണ്ട്. മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് ഭാര്യ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.