Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാന്‍ ക്രിക്കറ്റ് ലീഗ് ഐ ഡിവിഷന്‍: ഐബിഎന്‍ ബ്ലാസ്റ്റേഴ്‌സ് ചാംപ്യന്‍മാര്‍

ibn ഐ ഡിവിഷന്‍ ചാമ്പ്യന്‍മാരായ ഐബിഎന്‍ ബ്ലാസ്റ്റേഴ്‌സ് ടീം.

മസ്ക്കത്ത്∙ ഒമാന്‍ ക്രിക്കറ്റ് ലീഗ് ഐ ഡിവിഷന്‍ ഫൈനല്‍ മത്സരത്തില്‍ തൗറസ് ഇലവനെ 20 റണ്‍സിനു പരാജയപ്പെടുത്തി ഐബിഎന്‍ ബ്ലാസ്റ്റേഴ്‌സിനു വിജയം. ആദ്യം ബാറ്റ് ചെയ്ത ഐബിഎന്‍ നിശ്ചിത 20 ഓവറില്‍ ഒൻപതു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. വിപിന്‍ കുമാര്‍ 83 റണ്‍സും അരുണ്‍ 27 റണ്‍സും ഐബിഎന്നിനു വേണ്ടി നേടിയപ്പോള്‍ തൗറസ് ഇലവനു വേണ്ടി ഫറാസ് മൂന്നു വിക്കറ്റും മുജാഹിദ് രണ്ടു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ തൗറസ് ഇലവന് 19.3 ഓവറില്‍ 145 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി. ഐബിഎന്‍ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി വിപിന്‍ കുമാര്‍ നാലു വിക്കറ്റും സുജിത്ത് മൂന്നു വിക്കറ്റും അസദ് രണ്ടു വിക്കറ്റും വീഴ്ത്തി. ഈ വിജയത്തോടെ ഐ ഡിവിഷനിൽ ഐബിഎന്‍ ബ്ലാസ്റ്റേഴ്‌സ് ചാംപ്യന്‍സ് പട്ടം ചൂടി. വിപിന്‍ കുമാറിനെ മികച്ച താരമായി തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.