Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എറാണുകളം സ്വദേശി നിസ്‌വയില്‍ നിര്യാതനായി

DEATH

മസ്‌കത്ത്∙ എറാണുകളം ഓണക്കൂര്‍ സ്വദേശി എരന്‍ജിക്കല്‍ ഷിബു പീറ്റര്‍ (41) നിസ്‌വയില്‍ നിര്യാതനായി. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഇന്നലെ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്.

മസ്‌കത്ത് ഇലക്ട്രോണിക് എല്‍എല്‍സിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ ബിബി നിസ്‌വ ഇന്ത്യന്‍ സ്‌കൂളില്‍ ജോലി ചെയ്തുവരുന്നു. റെയ്ച്ചല്‍ റിയ ഷിബു, റോഷന്‍ ഷിബു എന്നിവര്‍ മക്കളാണ്. നിസ്‌വ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.