Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസ്‌കത്ത് ഫെസ്റ്റിവലിന് ഇന്ന് തിരശീല വീഴും

DVqMcrpX0AAUiFr

മസ്‌കത്ത്∙ മസ്‌കത്ത് ഫെസ്റ്റിവലിന് ഇന്നു തിരശീല വീഴും. 24 ദിവസത്തെ ആഘോഷ പരിപാടികള്‍ക്കാണ് രാത്രി 12 മണിയോടെ വിരാമം കുറിക്കുന്നത്. കരിമരുന്ന് പ്രയോഗവും സമാപനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും സുരക്ഷാ ഉദ്യോഗസ്ഥരുടെ ശക്തമായ ഇടപെടല്‍ ഉണ്ടാകും.

DVqMcavW4AAIcbh

ഫെസ്റ്റിവല്‍ നഗരികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ബര്‍ക നസീം ഗാര്‍ഡനിലും ആമിറാത്ത് പാര്‍ക്കിലും സന്ദര്‍ശകര്‍ ഒഴുകിയെത്തി. ലേബര്‍ ക്യാമ്പുകളില്‍ നിന്നു കമ്പനികള്‍ തൊഴിലാളികളെ ഫെസ്റ്റിവല്‍ നഗരികളിലെത്തിച്ചു. കനത്ത തണുപ്പിനെ അവഗണിച്ചാണു ഫെസ്റ്റിവലില്‍ പങ്കുചേരാന്‍ ആയിരങ്ങളെത്തിയത്.

DVqMcbBW4AMiL7W

സമാപന ദിനമായ ഇന്നു കൂടുതല്‍ പേര്‍ ഫെസ്റ്റിവല്‍ നഗരികളില്‍ എത്തുമെന്നതിനാല്‍ വലിയ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. റോയല്‍ ഒമാന്‍ പോലീസിന്റെയും മറ്റു സുരക്ഷാ വിഭാഗങ്ങളുടെയും സന്നദ്ധ സേവകരുടെയും സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. സാമപന ദിവസമായ ഇന്നു വ്യത്യസ്തമായ കൂടുതല്‍ പരിപാടികള്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.