Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇ.അഹമ്മദിന്റെ അഭാവം തീരാനഷ്ടം: ഇ.ടി.മുഹമ്മദ് ബഷീര്‍

Ahammed E ഇ അഹമ്മദ്

മസ്‌കത്ത്∙ ഇ.അഹമ്മദിന്റെ മരണം മൂലമുണ്ടായ ശൂന്യത വിയോഗത്തിന്റെ ഒരു വര്‍ഷം കഴിഞ്ഞിട്ടും നിലനിൽക്കുന്നതായി മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി അഭിപ്രായപ്പെട്ടു. കെഎംസിസി മസ്‌കത്ത് നെറ്റ് സോണ്‍ ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച ഇ.അഹമ്മദ് അനുസ്മരണം ഉദ്ഘാടനം ചെയ്തു.

ഗ്രൂപ്പ് അഡ്മിന്‍ പി.ടി.എ.റഷീദ് അധ്യക്ഷത വഹിച്ചു. അഡ്വ.കെ.എന്‍.എ ഖാദര്‍ എംഎല്‍എ, നൗഷാദ് മണ്ണിശേരി, ഷാഫി ചാലിയം, ദളിത് ലീഗ് നേതാവ് അയ്യപ്പന്‍ കോണോട്, അന്‍വര്‍ നഹ, അഡ്വ. ടി.പി.വി ഖാസിം, ശംസുദ്ദീന്‍ ചെന്നൈ, യു.എ.നസീര്‍, നാസര്‍ ഫൈസി കൂടത്തായി, സലാഹുദ്ദീന്‍, അഷ്‌റഫ് പുത്തൂര്‍, അഹമ്മദ് റയീസ്, റഹീം വറ്റല്ലൂര്‍, കെ.പി.അബ്ദുല്‍ കരീം, ഉമ്മര്‍ ബാപ്പു, സൈദ് പൊന്നാനി, ഖാലിദ് കുന്നുമ്മല്‍, പി.എ.വി അബൂബക്കര്‍, ഷാനവാസ് ഖദറ, റഫീഖ് അമീന്‍, നാസര്‍ കൊടുങ്ങല്ലൂര്‍, സി.കെ.ബഷീര്‍, നൗഷാദ് മാഹി, അബ്ദുല്ലക്കുട്ടി, കരീം ചേറ്റുവ, നാസര്‍ ചോല, ഖാദര്‍ നിസാമി, മുഹമ്മദ് ആലങ്ങാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അക്ബര്‍ ഷാ ചാവക്കാട് സ്വാഗതവും കെ.കെ.റഫീഖ് നന്ദിയും പറഞ്ഞു. ഇബ്രാഹിം ദാരിമി പ്രാര്‍ഥന നിര്‍വ്വഹിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.