Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി ആഭ്യന്തര മന്ത്രി ഒമാനിലെത്തും

Saudi-Arabia-1

മസ്‌കത്ത്∙ സൗദി രാജകുമാരനും ആഭ്യന്തര മന്ത്രിയുമായ അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് അല്‍ സഊദ് ഒമാന്‍ സന്ദര്‍ശനത്തിനെത്തുന്നു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ഇന്ന് (ഞായര്‍) അദ്ദേഹം മസ്‌കത്തിലെത്തും. ഉന്നതതല സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ഒമാന്‍ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അള്‍ ബുസൈദിയും റോയല്‍ ഒമാന്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിക്കും. മന്ത്രിതല ചര്‍ച്ചകള്‍ ഉള്‍പ്പടെ രണ്ട് ദിവസങ്ങളിലായി നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.