Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസ്കത്തിൽനിന്നു മടങ്ങുംവഴി അസ്വസ്ഥത: യുവാവ് മരിച്ചു

KTM18D38044_MED_DUB2 രാജേഷ്

മുതുകുളം ∙ അസുഖബാധിതനായി മസ്കത്തിൽനിന്നു നാട്ടിലെത്തിയ യുവാവ് വീട്ടിലെത്തും മുൻപ് മരിച്ചു. ആറാട്ടുപുഴ നല്ലാണിക്കൽ പുത്തൻവീട്ടിൽ രാജേഷ് (30) ആണ് മരിച്ചത്. മസ്കത്തിൽ ടീജൻ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയിൽ മെക്കാനിക്ക് ആയിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ എറണാകുളത്ത് എത്തിയ രാജേഷിനു വീട്ടിലേക്കു വരുന്ന വഴി അസ്വസ്ഥത അനുഭവപ്പെട്ടിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രാത്രിയോടെ മരണപ്പെടുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഒന്നര മാസമായപ്പോൾ ഗൾഫിൽ പോയ രാജേഷ് മകൾ തൻവിയെ കണ്ടിട്ടില്ല. മകളുടെ പിറന്നാളിന് ഏതാനും ദിവസം മുൻപാണു മരണം. സംസ്കാരം ഇന്ന്. ഭാര്യ: വിജിത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.