Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താഖ- മിര്‍ബാത്ത് റോഡ് തുറന്നു

Taqah-Mirbat-road

സലാല∙ 36 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന താഖ - മിര്‍ബാത്ത് ഹൈവേ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തു. ഗതാഗത, വാര്‍ത്താ വിനിമയ മന്ത്രി ഉള്‍പ്പടെയുള്ളവര്‍ സംബന്ധിച്ചു. നേരത്തെ ഉണ്ടായിരുന്ന റോഡ് രണ്ടുവരിപാത ആക്കിയത് ഉള്‍പ്പടെയുള്ള പ്രവൃത്തികള്‍ക്ക് ശേഷമാണ് തുറന്നതെന്ന് ഗതാഗത, വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു. 

മൂന്ന് ഫ്‌ളൈഓവറുകള്‍, കാറുകള്‍ക്ക് മാത്രമായി മൂന്ന് തുരങ്കങ്ങള്‍, മൃഗങ്ങള്‍ ക്രോസ് ചെയ്യുന്ന 11 തുരങ്കങ്ങള്‍, 150 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഖോര്‍റൊറി പാലം എന്നിവ ഉള്‍പ്പെട്ടതാണ് പുതിയ റോഡ്.

Taqah-Mirbat-road1

22 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന സര്‍വ്വീസ് റോഡുകള്‍ രണ്ടുവരിപ്പാതയാക്കി. റോഡിന്റെ ഇരുവശങ്ങളിലും സുരക്ഷാ ബാര്യറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇരു ഭാഗങ്ങളിലേക്കുമുള്ള റോഡിന്റെ നടുവിലായി വിളക്കുകളും ട്രാഫിക് സിഗ്നലുകളും വാട്ടര്‍ ഡ്രൈനേജുകളും നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.