Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബല്‍റാമിന്റെ നിലപാടിനെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം: കൈരളി സലാല

V.T. Balram

മസ്‌കത്ത് ∙ കേരളത്തിന്റെ സാമൂഹിക പരിഷ്‌കരണ പ്രക്രിയയിലൂടെ യുഗപുരുഷനായി തീര്‍ന്ന ഏകെജിയെയും കുടുംബത്തെയും അപമാനിക്കുകയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച ആഗോള ഉദാരവല്‍ക്കരണ നയത്തിന്റെ അപോസ്തലനുമായ മന്‍മോഹന്‍ സിംഗിനെ എകെജിയോട് സാമാന്യവത്ക്കരിക്കുകയും ചെയ്ത വി.ടി. ബല്‍റാം എംഎൽഎയുടെ പ്രസ്താവനക്കെതിരെ സലാല കൈരളി സെക്രട്ടേറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 

മലയാള സമൂഹ മനസാക്ഷിയെ പരിഹസിക്കുന്ന ബല്‍റാമിന്റെ നിലപാടിനെതിരെ സാംസ്‌കാരിക കേരളം ശക്തമായ പ്രതികരണം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് സലാല കൈരളി അഭ്യര്‍ഥിച്ചു. സമൂഹ മാധ്യമങ്ങളില്‍ ഉല്ലസിച്ച് മണ്ണിന്റെ മണമറിയാതെ രാഷ്ടീയ പ്രവര്‍ത്തനം നടത്തുന്ന അല്‍പന്മാരുടെ നേതാവായ ബലറാമിനെ തിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണമെന്നും സലാല കൈരളി പുറത്തിറക്കിയ പ്രതിഷേധ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.