Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യന്‍ എംബസി ഹോക്കി ഫെസ്റ്റിവല്‍ വെള്ളിയാഴ്ച

Hockey Representational image

മസ്‌കത്ത്∙ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മസ്‌കത്ത് ഇന്ത്യന്‍ എംബസി ഹോക്കി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 3.00 മുതല്‍ വൈകിട്ട് ഏഴ് വരെ ബോഷര്‍ സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് മത്സരങ്ങള്‍ അരങ്ങേറുക. ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ ഫെസ്റ്റിവല്‍ മുഖ്യാതിഥിയായിരിക്കും. ഒമാന്‍ ഹോക്കി അസോസിയേഷന്‍ ചെയര്‍മാന്‍ താലിബ് അല്‍ ഖമീസ് അല്‍ വഹൈബി, ഒമാന്‍ ഒളിമ്പിക് കമ്മിറ്റി മുന്‍ വൈസ് ചെയര്‍മാന്‍ ശൈഖ് സഊദ് അല്‍ റവാഹി, ഇന്ത്യന്‍ അംബാസഡറുടെ പത്‌നി ശുഷ്മ പാണ്ഡെ എന്നിവര്‍ സംബന്ധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.