Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരീക്ഷണ പറക്കല്‍ ഡിസംബര്‍ 23ന്

Muscat-airport

മസ്‌കത്ത് ∙ മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനലില്‍ നിന്നുള്ള പരീക്ഷണ പറക്കല്‍ ഡിസംബര്‍ 23ന് നടക്കുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് ബിന്‍ സാലിം അല്‍ ഫുതൈസി പറഞ്ഞു. ടെര്‍മിനലിന്റെയും യാത്രക്കാര്‍ക്കായുള്ള സൗകര്യങ്ങളുടെയും പ്രവര്‍ത്തനക്ഷമത സംബന്ധിച്ച പരിശോധന ആരംഭിച്ചുകഴിഞ്ഞു.

യാത്രക്കാരില്‍ നിന്ന് ലഭിക്കുന്ന ഫീഡ്ബാക്കിന് അനുസരിച്ച് അടുത്ത ദിവസങ്ങളില്‍ തന്നെ ഔദ്യോഗിക ഉദ്ഘാടനം ഉണ്ടാകുമെന്നും  മസ്‌കത്തില്‍ നടന്ന എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് എക്‌സ്‌ചേഞ്ച് ഫോറത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സെസാദ് ചെയര്‍മാന്‍ യഹ്‌യ ബിന്‍ സഈദ് അല്‍ ജബ്‌രിയുടെ കാര്‍മികത്വത്തില്‍ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററിലാണ് നടന്നുവരുന്നത്. ആഗോള വ്യാമയാന മേഖലയിലെ ഏറ്റവും വലിയ സംഗമമാണ് ഇവിടെ രണ്ട് ദിവസങ്ങളിലായി അരങ്ങേറുന്നത്. വിവിധ രാഷ്ട്രങ്ങല്‍ വ്യോമയാന വികസനങ്ങള്‍ അവതരിപ്പിച്ചു.

ഒമാന്‍ നിവാസികളെ പങ്കെടുപ്പിച്ചുള്ള 'ജോയിന്‍ ദി ട്രയല്‍സ്' എന്ന ക്യാംപയിന്‍ പുരോഗമിക്കുകയാണ്. 13,000 പേരാണ് ഇതിനോടകം റജിസ്റ്റര്‍ ചെയ്തത്. 17000 പേര്‍ കാമ്പയിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പങ്കെടുക്കുന്നവരില്‍ നിന്ന് ഫീഡ്ബാക്ക് ശേഖരിക്കുന്നമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.