Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിസിസി ഉച്ചകോടി റിയാദില്‍

alawi

മസ്‌കത്ത് ∙ അടുത്ത വര്‍ഷത്തെ ജിസിസി സമ്മിറ്റ് സൗദിയിലെ റിയാദില്‍ നടക്കുമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല. ഒമാന്റെ അധ്യക്ഷതയിലായിരിക്കും ഉച്ചകോടി അരങ്ങേറുക. ആദ്യമായാണ് ഇത്തരത്തില്‍ ഉച്ചകോടി ചേരുന്നതെന്നും ഒമാന്‍ ന്യൂസി ഏജന്‍സിക്കും ഒമാന്‍ ടിവിക്കും നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഉദ്ഘാടനം ചെയ്ത ഉച്ചകോടിയില്‍ ഒമാന്‍ ഭരണാധാകാരി സുല്‍ത്വാന്‍ ഖാബൂസിനെ പ്രതിനിധീകരിച്ച് ഉപപ്രധാനമന്ത്രി ഫഹദ്ബിന്‍ മഹ്മൂദ് അല്‍ സഈദ് പങ്കെടുത്തിരുന്നു. വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല, ഗതാഗത വാര്‍ത്താ വിനിമയ മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസി, നിയമകാര്യ മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ സഈദി തുടങ്ങിയവരും സംബന്ധിച്ചു.

ജിസിസി ഐക്യം നിലനിര്‍ത്തണമെന്നും പ്രതിസന്ധികള്‍ പരിഹരിക്കണമെന്നും ഉച്ചകോടിയില്‍ ഒമാന്‍ ആവശ്യപ്പെട്ടിരുന്നു. കുവൈത്ത് അമീര്‍ സ്വീകര്യക്കുന്ന ഐക്യശ്രമങ്ങളുടെ ഭാഗമായുള്ള തീരുമാനങ്ങള്‍ക്ക് ഒമാന്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സമ്മിറ്റിന് ശേഷം സയ്യിദ് ഫഹദും സംഘവും കഴിഞ്ഞ ദിവസം മസ്‌കത്തില്‍ തിരിച്ചെത്തുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.