Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെറി സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു

HQ2098781

മസീറ∙ മോശം കാലാവസ്ഥയെ തുടര്‍ന്ന് നാഷനല്‍ ഫെറീസ് കമ്പനി സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. കടലില്‍ തിരമാലകള്‍ 3.5 മീറ്റര്‍ വരെ ഉയരത്തില്‍ പൊങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശക്തമായ കാറ്റാണ് ഇന്നലെ അനുഭവപ്പെട്ടത്. ഞായറാഴ്ചയും കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് മസീറയിലേക്കുള്ള ചില സര്‍വ്വീസുകളുടെ സമയത്തില്‍ മാറ്റം വരുത്തിയിരുന്നു. മസീറയില്‍ എത്തിയ വിനോദ സഞ്ചാരികള്‍ക്ക് ഇത് പ്രയാസം സൃഷ്ടിച്ചു. മുസന്ദം മേഖലയില്‍ ചില ഭാഗങ്ങളിലായി നേരിയ തോതില്‍ മഴ ലഭിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.