Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാനിലെ റോഡുകളില്‍ 66 ശതമാനം വര്‍ധന; നിർമാണം തുടരുന്നു

road-oman

മസ്‌കത്ത് ∙ ഒരു വര്‍ഷത്തിനിടെ 2,028 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതായി ഒമാന്‍ ഗതാഗത, വാര്‍ത്താവിനിമയ മന്ത്രാലയം. റോഡുകളുടെ എണ്ണത്തില്‍ 66 ശതമാനം വര്‍ധനയുണ്ടായതായി ദേശീയ സ്ഥിതിവിവര വിഭാഗം കണക്കുകള്‍ പറയുന്നു. ഇതില്‍ 60 ശതമാനം റോഡുകള്‍ ഒറ്റവരിപ്പാതയും 29.2 ശതമാനം പാകിയവയും 10.7 ശതമാനം രണ്ടുവരിപ്പാതയുമാണ്. 

പുതിയ മേഖലയില്‍ രാജ്യത്ത് നിരവധി റോഡുകള്‍ നിര്‍മാണം തുടരുകയാണ്. ഒറ്റവരിപ്പാത രണ്ടുവരിപ്പാതയാക്കിയും ചെറുവഴികള്‍ പ്രധാനറോഡുകളാക്കി മാറ്റിയുമാണ് വികസനം. മലകളും കുന്നുകളും തുരന്നുള്ള റോഡുകള്‍ക്ക് വലിയ ചെലവ് വരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബജറ്റില്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ പുരോഗമിക്കുമ്പോഴും ഗതാഗത മേഖലയെ ഇത് ബാധിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.