Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യന്‍ എംബസിയില്‍ ബി ടു ബി സംഗമം നടന്നു

B-to-B മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ നടന്ന ബി ടു ബി സംഗമം.

മസ്‌കത്ത് ∙ നൂതന സാങ്കേതികവിദ്യകളും പരമ്പരാഗത ചികിത്സാ രീതികളും ഇന്ത്യന്‍ ആരോഗ്യ ടൂറിസം രംഗത്തെ വ്യത്യസ്തമാക്കുന്നുവെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ. മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ നടന്ന ബി ടു ബി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആശുപത്രികള്‍, ആരോഗ്യ ടൂറിസം സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുത്ത സംഗമത്തില്‍ ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാന്‍ രെദ ജുമ അല്‍ സാലിഹ് മുഖ്യാതിഥിതായിരുന്നു. ആരോഗ്യ മന്ത്രാലയം, ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.

മസ്‌കത്തില്‍ നടക്കുന്ന ഒമാന്‍ ആരോഗ്യ പ്രദര്‍ശനത്തിലും സമ്മേളനത്തിലും പങ്കെടുക്കുന്ന ആശുപത്രികളാണ് ബി ടു ബിയില്‍ ഒമാന്‍ അധികൃതുമായി ചര്‍ച്ചകള്‍ നടത്തിയത്. ഇന്ത്യയില്‍ നിന്നുള്ള 30 ആശുപത്രി അധികൃതരുമായി സംവദിക്കുന്നതിന് സംഗമത്തില്‍ അവസരം ഒരുക്കി. ഇന്ത്യന്‍ ആരോഗ്യ രംഗത്തെ പ്രത്യേകതകള്‍ അറബിയിലും ഇംഗ്ലീഷിലും അതിഥികള്‍ക്കായി അവതരിപ്പിച്ചു. അതിഥികളെ അംബാസഡറും എംബസി അധികൃതറും ചേര്‍ന്ന് സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.