Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടന്‍ പന്തുകളി മത്സരങ്ങള്‍ മസ്‌കത്തില്‍ തുടരുന്നു

nadan-panthukali-oman മസ്‌കത്തില്‍ നടക്കുന്ന നാടന്‍ പന്തുകളി മത്സരങ്ങളില്‍ നിന്ന്‌.

മസ്‌കത്ത് ∙ കോട്ടയത്തിന്റെ സ്വന്തം കായിക വിനോദമായ നാടന്‍ പന്തുകളി മത്സരങ്ങള്‍ക്ക് മസ്‌കത്തില്‍ തുടരുന്നു. ഖുറം ആംഫി തിയറ്ററിന് സമീപമുള്ള ഗ്രൗണ്ടില്‍ എല്ലാ ആഴ്ചകളിലുമാണ് കളികള്‍ നടക്കുന്നത്. എട്ടു അംഗങ്ങള്‍ വീതമുള്ള ടീമുകള്‍ തമ്മില്‍ നടക്കുന്ന മത്സരം വീക്ഷിക്കാന്‍ നിരവധി പേരാണ് എത്തുന്നത്. കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന ടീമുകള്‍ അഞ്ചേരി, പാമ്പാടി, പുതുപ്പള്ളി, മണര്‍കാട്, വാകത്താനം എന്നീ സ്ഥലനാമങ്ങളിലാണ് അറിയപ്പെടുക. അഞ്ച് ടീമുകളാണ് മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

കോട്ടയം ജില്ലയില്‍ നിന്നുള്ള ഒമാനിലെ നാടന്‍ പന്തുകളി പ്രേമികള്‍ ചേര്‍ന്ന് രൂപീകരിച്ച കോട്ടയം നേറ്റീവ് ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇത് തുടര്‍ച്ചയായ നാലാം വര്‍ഷമാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കോട്ടയംകാരുടെ വാശിയേറിയ നാടന്‍ പന്തുകളി പുതിയ തലമുറ ഏറ്റെടുത്ത് നിലനിര്‍ത്തുവാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ മണലാരണ്യത്തിലും അരങ്ങേറുന്നത്. 

മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന മത്സരങ്ങള്‍ ഡിസംബര്‍ ഒന്നാം തീയതി ഫൈനലോടുകൂടി അവസാനിക്കും. വിജയികള്‍ക്ക് എവര്‍ റോളിംഗ് ട്രോഫികളും കളിയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് വ്യക്തിഗത സമ്മാനങ്ങളും നല്‍കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.