Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുബ്ര ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപകര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു

PROFESSIONAL-DEVELOPMENT-TRAINING-SESSION-FOR-ISG-TEACHERS_2

മസ്‌കത്ത് ∙ ഗുബ്ര ഇന്ത്യന്‍ സ്‌കൂളിലെ പ്രൈമറി, മിഡില്‍ ക്ലാസുകളിലെ അധ്യാപകര്‍ക്കായി പരിശീലന സെഷനുകള്‍ സംഘടിപ്പിച്ചു. പ്രമുഖ പരിശീലകരായ ബെംഗളൂരു ടീച്ചേര്‍സ് ഫൗണ്ടേഷനില്‍ നിന്നുള്ള ഡോ. രേഖ കുമാര്‍, ഇന്ദിര സുബ്രമണ്യന്‍ എന്നിവര്‍ വ്യത്യസ്ത സെഷനുകള്‍ക്ക് രൂപം നല്‍കി. 

വിദ്യാര്‍ഥികളിലെ പഠന, പാഠ്യേതര കഴിവുകള്‍ കണ്ടെത്തുന്നതിനും ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച അന്തരീക്ഷം ഒരുക്കുന്നതിനും അധ്യാപകരെ പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു പരിശീലനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.