Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടോം ഉഴുന്നാലിന്റെ മോചനത്തിന് സഹായിച്ചത് ഒമാന്റെ ഇടപെടൽ; സുൽത്താന് നന്ദി അറിയിച്ച് മലയാളി വൈദികൻ

tom ഫാദര്‍ ടോം ഉഴുന്നാല്‍ ഒമാനിലെ റോയല്‍ ഒാഫിസ് ഉദ്യോഗസ്ഥന്‍ ഖലീല്‍ ഇബ്‌റാഹിം അല്‍ സുബ്ഹിയോടൊപ്പം.

മസ്‌കത്ത്∙ 2016 ഏപ്രിലില്‍ യെമനിലെ ഏദനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാൽ മോചിതനായി. അദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്.

മസ്‌കത്തിലെത്തിയ ഫാദര്‍ ടോം ഇവിടെ നിന്നും റോമിലേക്ക് പോയി. റോമിലെ സലേഷ്യൻ ജനറലേറ്റിലെത്തിയ അദ്ദേഹം ഏതാനും ദിവസം അവിടെ ചികിൽസയും വിശ്രമവുമായി കഴിയും. ഇതിനു ശേഷമേ നാട്ടിലേക്ക് മടങ്ങുകയുള്ളൂ.

ദൈവത്തിനും ഒമാൻ സുൽത്താൻ ഖാബൂസ് ബിന്നിനും ടോം ഉഴുന്നാലിൽ നന്ദി അറിയിച്ചു. തന്റെ സഹോദരങ്ങൾക്കും സഹോദരിമാർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും തന്റെ സുരക്ഷയ്ക്കും മോചനത്തിനും വേണ്ടി പ്രാർഥിച്ചവർക്കും അദ്ദേഹം നന്ദി അറിയിച്ചു. റോയൽ ഒമാൻ സൈന്യത്തിന്റെ വിമാനത്തിലാണ് ടോം ഉഴുന്നാൽ മസ്കത്തിൽ എത്തിയത്.

Father Tom Uzhunnalil മസ്‌കത്ത് വിമാനത്താവളത്തില്‍ റോയല്‍ എയര്‍ഫോഴ്‌സ് ഒമാന്‍ വിമാനത്തില്‍ വന്നിറങ്ങുന്ന ടോം ഉഴുന്നാല്‍.

മദർ തെരേസ രൂപംകൊടുത്ത ‘ഉപവിയുടെ സഹോദരിമാർ’ (മിഷനറീസ് ഓഫ് ചാരിറ്റി) സന്യാസിനീസമൂഹം യെമനിലെ ഏഡനിൽ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണു 2016 മാർച്ച് നാലിനു ഭീകരർ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. നാലു കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, ആറ് യെമൻകാർ എന്നിവരെ വധിച്ച ശേഷമാണ് ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.