Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിരോധ കുത്തിവെപ്പ് ക്യാംപിൽ നിരവധി പേരെത്തി

nizwa കുത്തിവെപ്പ് ക്യാംപിന് നേതൃത്വം നല്‍കിയവര്‍.

നിസ്‌വ ∙ നിസ്‌വ മലയാളി കമ്യൂണിറ്റിയും ബദര്‍ അല്‍ സമ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച പ്രതിരോധ കുത്തിവെപ്പ് ക്യാംപിൽ നൂറു കണക്കിന് പേര്‍ പങ്കെടുത്തു. സെക്രട്ടറി സാം വര്‍ഗീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എബ്രഹാം പനവേലി അധ്യക്ഷത വഹിച്ച യോഗത്തില്‍ സിബി വര്‍ഗ്ഗീസ് സ്വാഗതവും എബി തോമസ് നന്ദിയും പറഞ്ഞു. 

ബദര്‍ അല്‍ സമ മാനേജര്‍ ഇളങ്കോ, ഗോപകുമാര്‍, സിറിയക് വര്‍ഗ്ഗീസ്, ജാഫര്‍, ഷിനു തുടങ്ങിയവര്‍ പ്രസംഗിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും ഇതിന്നായി വ്യത്യസ്ത പരിപാടികള്‍ ഒരുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.