Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാപ്റ്റന്‍ മുഹമ്മദ് അഹമ്മദ് സലാം എയര്‍ സിഇഒ

salam-air

മസ്‌കത്ത് ∙ സലാം എയറിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി എയര്‍ അറേബ്യയുടെ മുന്‍ മേധാവി ക്യാപ്റ്റന്‍ മുഹമ്മദ് അഹമ്മദ് ചുമതലയേറ്റു. ഒക്ടോബര്‍ മുതലാണ് ചുമതലയേറ്റുടുക്കുകയെന്ന് സലാം എയര്‍ ചെയര്‍മാന്‍ എന്‍ജി. ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ യഹ്മദി വ്യക്തമാക്കി. 

ഒമാന്റെ പ്രഥമ ബജറ്റ് വിമാനമായ സലാം എയര്‍ ഇതിനോടകം വന്‍ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. പുതിയ കുതിപ്പിന് പരിചയ സമ്പന്നനായ ക്യാപ്റ്റന്‍ മുഹമ്മദ് അഹമ്മദിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്നും ഹിലാല്‍ അല്‍ യഹ്മദി പറഞ്ഞു.

30 വര്‍ഷമായി വ്യോമയാന രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന ക്യാപ്റ്റന്‍ മുഹമ്മദ് അഹമ്മദ് എയര്‍ അറേബ്യയില്‍ നിന്നാണ് സലാം എയറിലേക്കെത്തുന്നത്. എയര്‍ അറേബ്യ കൂടുതല്‍ മേഖലകളിലേക്ക് സര്‍വ്വീസുകള്‍ ആരംഭിക്കുന്നതും ക്യാപ്റ്റന്‍ മുഹമ്മദ് അഹമ്മദിന്റെ കാലത്താണ്. അടുത്തിടെ സലാം എയര്‍ സുഹാറില്‍ നിന്ന് സലാലയിലേക്ക് സര്‍വ്വീസ് ആരംഭിച്ചതോടൊപ്പം ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ സുഹാറിലേക്കും സര്‍വ്വീസിന് തുടക്കം കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.